തിരുവനന്തപുരം: നെയ്യാറ്റിൻകര നഗരസഭയിൽ ചേച്ചിയും അനുജനും മത്സരിക്കുന്നത് നാട്ടുകാർക്ക് കൗതുകമാകുന്നു. ബിജെപി പാർലമെന്‍ററി പാർട്ടി ലീഡർ എം.ഷിബുരാജ് കൃഷ്ണയും, സഹോദരി എം. കല ടീച്ചറുമാണ് രണ്ട് വാർഡുകളിൽ നിന്ന് ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത്. അമരവിള വിദ്യാനികേതൻ സ്കൂളിലെ പ്രധാന അധ്യാപികയായിരുന്നു കല ടീച്ചർ.
ജനവിധി തേടുന്ന ചേച്ചിയും അനുജനും - ബിജെപി വാര്‍ത്തകള്‍
ബിജെപി പാർലമെന്‍ററി പാർട്ടി ലീഡർ എം.ഷിബുരാജ് കൃഷ്ണയും, സഹോദരി എം. കല ടീച്ചറുമാണ് രണ്ട് വാർഡുകളിൽ നിന്ന് ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത്.
ജനവിധി തേടുന്ന ചേച്ചിയും അനുജനും
കഴിഞ്ഞ തവണ ഷിബു രാജ്കൃഷ്ണ മത്സരിച്ചു ജയിച്ച അമരവിള വാർഡിലാണ് സഹോദരിയുടെ കന്നിയങ്കം. മുൻ നഗരസഭാ ചെയർപേഴ്‌സണ്‍ ഡബ്ല്യ.ആർ ഹീബ മത്സരിച്ച് ജയിച്ച രാമേശ്വരം വാർഡിലാണ് ഷിബു രാജ്‌കൃഷ്‌ണ ജനവിധി തേടുന്നത്. എൽഡിഎഫും യുഡിഎഫും ശക്തമായ പോരാട്ടം നടത്തുന്ന രാമേശ്വരം, അമരവിള വാർഡുകളിൽ സഹോദരങ്ങൾ ഒന്നിച്ച് എത്തിയാണ് വോട്ട് അഭ്യർഥിക്കുന്നത്.