തിരുവനന്തപുരം: കണ്ണുർ വിമാനത്താവളത്തിന്‍റെ ഓഹരി ഇടപാടുമായി ബന്ധപ്പെട്ട് കോടിയേരിയും മകൻ ബിനീഷും പണം വാങ്ങിയെന്ന് പാലായിലെ ഇടത് എം.എൽ.എ മാണി സി കാപ്പൻ സി.ബി.ഐക്ക് നൽകിയ മൊഴി പുറത്ത്. 2010 ൽ കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കെ നടന്ന ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐക്ക് നൽകിയ മൊഴിയുടെ രേഖയാണ് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ ഫേസ് ബുക്കിലൂടെ പുറത്തുവിട്ടത്.
കോടിയേരി കൈക്കൂലി വാങ്ങിയെന്ന് മാണി സി കാപ്പന്‍റെ മൊഴി; വിവരം പുറത്തുവിട്ട് ഷിബു ബേബി ജോൺ - കണ്ണൂര്‍ വിമാനത്താവളത്തിലെ ഓഹരിയിടപാട്
പാലായിലെ ഇടത് എം.എൽ.എ മാണി സി കാപ്പൻ സി.ബി.ഐക്ക് നൽകിയ മൊഴിയുടെ പകര്‍പ്പ് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ ആണ് ഫേസ് ബുക്കിലൂടെ പുറത്തുവിട്ടത്.
മുംബൈ മലയാളി വ്യവസായി ദിനേശ് മേനോൻ നൽകിയ പരാതിയിൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലാണ് മാണി സി കാപ്പൻ മൊഴി നൽകിയിരിക്കുന്നത്. കോടിയേരിയും മകനും പണം വാങ്ങിയെന്ന മൊഴിയിൽ മാണി സി കാപ്പൻ ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ എന്നും ഷിബു ബേബി ജോൺ ചോദിച്ചു. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കുന്നതാണ് ഷിബു ബേബി ജോണിന്‍റെ വെളിപ്പെടുത്തൽ. എന്നാല്‍ ആരോപണം നിഷേധിച്ച് ഷിബു ബേബി ജോണും വ്യവസായി ദിനേശ് മേനോനും രംഗത്ത് എത്തി.