തിരുവനന്തപുരം: അന്താരാഷ്ട്ര മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി അറസ്റ്റിലായ സംഭവത്തിൽ സിപിഎം മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഹവാല, മയക്കുമരുന്ന്, സ്വർണക്കടത്ത് ഇടപാടുകളിൽ ഉൾപ്പെട്ടിരിക്കുന്നത് സാധാരണ പൗരനല്ല. സിപിഎം ജനങ്ങളോട് മാപ്പ് പറയുകയാണ് വേണ്ടത്.
"എകെജി സെന്‍ററും ക്ലിഫ് ഹൗസും കളങ്കപ്പെട്ടു"; സിപിഎം മാപ്പ് പറയണമെന്ന് കെ. സുരേന്ദ്രൻ - മുഖ്യമന്ത്രി രാജിവയ്‌ക്കണം
ഗുരുതരമായ കേസിൽ ബിനീഷ് അറസ്റ്റിലായ സാഹചര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണൻ രാജിവയ്‌ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
"എകെജി സെന്‍ററും ക്ലിഫ് ഹൗസും കളങ്കപ്പെട്ടു"; സിപിഎം മാപ്പ് പറയണമെന്ന് കെ. സുരേന്ദ്രൻ
എകെജി സെന്‍ററും ക്ലിഫ് ഹൗസും കളങ്കപ്പെട്ടു. ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണം. ഗുരുതരമായ കേസിൽ ബിനീഷ് അറസ്റ്റിലായ സാഹചര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണൻ രാജിവയ്‌ക്കുകയാണ് വേണ്ടത്. കോൺഗ്രസാണ് കേന്ദ്രം ഭരിച്ചിരുന്ന എങ്കിൽ ഈ കേസ് ഒന്നും പുറത്തു വരില്ലായിരുന്നു. രാഷ്ട്രീയ ഗൂഢാലോചന നടന്നു എന്നത് സിപിഎമ്മിനെ ആരോപണം മാത്രമാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Last Updated : Oct 29, 2020, 5:40 PM IST