കേരളം

kerala

ETV Bharat / city

എല്ലാ ആയുര്‍വേദ ആശുപത്രികളിലും ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ ആരംഭിച്ചെന്ന് ആരോഗ്യമന്ത്രി

ആയുര്‍വേദ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്കായി ഒരു ഓണ്‍ കോള്‍ ഒ.പി. സംവിധാനമായ 'നിരാമയ' ആരംഭിക്കുമെന്നും മന്ത്രി കെ കെ ശൈലജ

tarting_ayurveda_clinic  Ayur raksha clinics news  ayurvedic hospitals kerala  kk shylaja health minister  ആയുര്‍രക്ഷാ ക്ലിനിക്കുകള്‍  ആരോഗ്യമന്ത്രി കെ കെ ശൈലജ  ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍  സുഖായുഷ്യം പദ്ധതി
ആരോഗ്യമന്ത്രി

By

Published : Apr 17, 2020, 6:04 PM IST

തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ ആയുര്‍വേദ ആശുപത്രികളിലും ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ പ്രവർത്തനമാരംഭിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആയുഷ് വകുപ്പിന്‍റെ കീഴില്‍ രൂപീകരിച്ച സ്‌റ്റേറ്റ് ആയുര്‍വേദ കൊവിഡ് റെസ്‌പോണ്‍സ് സെല്ലിന്‍റെ ആഭിമുഖ്യത്തിലാണ് പ്രവര്‍ത്തനം. എല്ലാ സര്‍ക്കാര്‍, എന്‍.എച്ച്.എം ആയുര്‍വേദ ഡിസ്‌പെന്‍സറികളിലും ആശുപത്രികളും ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

ഓരോ പ്രദേശത്തേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ജനങ്ങള്‍ക്ക് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ആയുര്‍വേദ മരുന്നുകളും നിര്‍ദേശങ്ങളും ക്ലിനിക്കുകള്‍ വഴി നല്‍കും. ലോക്ക് ഡൗണ്‍ കാലത്ത് ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ ലളിതമായ യോഗാസനങ്ങളും ശ്വസനപരിശീലനങ്ങളും ഉള്‍പ്പെടുത്തി പ്രതിദിനം 20 മിനിട്ട് നീണ്ടുനില്‍ക്കുന്ന വ്യായാമ പരിപാടിയായ 'സ്വാസ്ഥ്യ' സംസ്ഥാന ആയുര്‍വേദ കൊവിഡ് റെസ്‌പോണ്‍സ് സെല്ലിന്‍റെ ഭാഗമായി ആരംഭിക്കും.

60 വയസിന് മുകളിലുള്ള വയോജനങ്ങള്‍ക്ക് ശാരീരികവും മാനസികവുമായ പിന്തുണ നല്‍കുന്നതിനുവേണ്ടി 'സുഖായുഷ്യം' പദ്ധതിയും നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. ആയുര്‍വേദ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്ക് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തുടര്‍ചികിത്സ ബുദ്ധിമുട്ടായ സാഹചര്യം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യം ഒഴിവാക്കുന്നതിന് ഒരു ഓണ്‍ കോള്‍ ഒ.പി. സംവിധാനം 'നിരാമയ' എന്ന പേരില്‍ ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. രോഗികള്‍ക്ക് സ്‌പെഷ്യാലിറ്റി കണ്‍സള്‍ട്ടേഷനും ക്വാറന്‍റൈന്‍/ഐസൊലേഷന്‍ രോഗികള്‍ക്ക് കൗണ്‍സലിങ് സൗകര്യങ്ങളും ഒ.പി. സംവിധാനം വഴി ലഭ്യമാക്കും.

ABOUT THE AUTHOR

...view details