തിരുവനന്തപുരം: ലോക റെക്കോർഡിനായി ഏഴ് വയസുകാരൻ എസ് പ്രതീഷ്. രണ്ട് മണിക്കൂറിലേറെ ജലശയന യോഗ നടത്തിയത് നാട്ടുകാർക്ക് വിസ്മയ കാഴ്ചയായി. കേരളാ തമിഴ്നാട് അതിർത്തിയിൽ പാറശാലക്ക് സമീപം മങ്കാട് വാവറ പുതുകുളത്തിൽ ആണ് അഭ്യാസ പ്രകടനം കാഴ്ചവച്ചത്.
രണ്ട് മണിക്കൂറിലേറെ ജലശയന യോഗ നടത്തി ഏഴ് വയസുകാരൻ: ലക്ഷ്യം ലോക റെക്കോർഡ് - world record
വേൾഡ് റെക്കോർഡ് യൂണിവേഴ്സിറ്റിയിലെ റെക്കോർഡിന് വേണ്ടിയാണ് പ്രതീഷ് ജലശയനം നടത്തിയത്. വേൾഡ് റെക്കോർഡ് ഹോൾഡർ ഡോ. ജസ്റ്റിന്‍റെ നേതൃത്വത്തിലായിരുന്നു പ്രകടനം.
എസ് ടി മങ്കാടിലെ സതീഷ് കുമാർ, പ്രിയജ ദമ്പതിമാരുടെ മകനായ പ്രതീഷ് കൊറ്റാമം ഫാത്തിമ പപ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. വേൾഡ് റെക്കോർഡ് യൂണിവേഴ്സിറ്റിയിലെ റെക്കോർഡിന് വേണ്ടിയാണ് പ്രതീഷ് ജലശയനം നടത്തിയത്. വേൾഡ് റെക്കോർഡ് ഹോൾഡർ ഡോ. ജസ്റ്റിന്‍റെ സാന്നിധ്യത്തിലായിരുന്നു പ്രകടനം. ഒരു മണിക്കൂറിലധികം കിടക്കാനാകും എന്ന പ്രതീക്ഷയിലായിരുന്നു പ്രതീഷ്. എന്നാൽ വിജയകരമായി രണ്ട് മണിക്കൂർ ജലത്തില്‍ കിടക്കാനായി. ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ ചായയും ബിസ്കറ്റും കഴിച്ചതും ജലശയനത്തിൽ തന്നെ. അച്ഛൻ പട്ടാളക്കാരനായ സതീഷ് തന്നെയാണ് പ്രതീഷിന്‍റെ പരിശീലകൻ.