തിരുവനന്തപുരം: സ്ഥാനലബ്‌ധിയില്‍ സന്തോഷം പങ്കുവെച്ച് നിയുക്ത ഡിജിപി അനിൽകാന്ത്. സമൂഹത്തിനും പൊലീസ് സേനയ്ക്കും വേണ്ടി കഴിവിന്‍റെ പരമാവധി പ്രവർത്തിക്കും. മുഖ്യമന്ത്രിയ്ക്കും പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകിട്ടാണ് അനിൽകാന്ത് ഡിജിപിയായി ചുമതലയേൽക്കുന്നത്.
യുപിഎസ്‌സി സമര്‍പ്പിച്ച ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന ഡോ.ബി സന്ധ്യ, എസ് സുധേഷ്‌കുമാര്‍ എന്നിവരെ ഒഴിവാക്കിയാണ് റോഡ് സുരക്ഷാ കമ്മിഷണറായ അനില്‍കാന്തിനെ സര്‍ക്കാര്‍ പൊലീസ് മേധാവിയായി നിയമിച്ചത്. 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. വിജിലന്‍സ് ഡയറക്‌ടര്‍, ഫയര്‍ഫോഴ്‌സ് മേധാവി, ജയില്‍മേധാവി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.