എറണാകുളം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസിലെ വിചാരണക്കോടതി വിധിക്കെതിരെ പരാതിക്കാരിയായ കന്യാസ്ത്രീ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനല്ലെന്ന ഉത്തരവിനെതിരെയാണ് അപ്പീല്‍. കഴിഞ്ഞ ജനുവരിയിലാണ് ബിഷപ്പിനെ കോടതി കുറ്റവിമുക്തനാക്കിയത്.
also read:ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കോടതിയിലെത്തിയത് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ
തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണ കോടതിക്ക് വീഴ്ച സംഭവിച്ചതായി അപ്പീൽ ഹർജിയിൽ അതിജീവിത പറയുന്നു. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി റദ്ദാക്കണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം. വിചാരണ കോടതി വിധി വന്ന് അപ്പീൽ നൽകാനുളള കാലാവധി കഴിയാനിരിക്കെയാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.
ഇത്തരം സാഹചര്യത്തിൽ പ്രോസിക്യൂഷനും വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും.