കേരളം

kerala

ETV Bharat / city

Anupama Child Adoption row: കരുതലോടെ അനുപമ; തുടര്‍ സമരത്തെക്കുറിച്ചറിയാം

ഒരു തരത്തിലും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് അനുപമ (Anupama and Ajith). ഇനിയെന്താവും അനുപമയുടെ (Child Adoption row) തുടര്‍ സമര രീതി (Anupama Continue strike )

Anupama Child Adoption row  KSCCW general secretary Shiju Khan  Anupama strike  Anupama strike Update  തുടർ സമരത്തിൽ തീരുമാനം ഇന്ന്  അനുപമ സമരം  ഷിജുഖാൻ  ടി.വി അനുപമ
Anupama Child Adoption row | ദത്ത് വിവാദം; തുടർ സമരത്തിൽ തീരുമാനം ഇന്ന്

By

Published : Nov 25, 2021, 10:10 AM IST

Updated : Nov 25, 2021, 1:08 PM IST

തിരുവനന്തപുരം: Anupama Child Adoption Row: ദത്ത് വിവാദത്തില്‍ തുടര്‍ സമര രീതി അനുപമ ഇന്ന് പ്രഖ്യാപിക്കും. കുഞ്ഞിനെ തിരികെ ലഭിച്ചെങ്കിലും നിയമവിരുദ്ധമായി ദത്ത് നല്‍കിയവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് അനുപമ സമരം തുടരുന്നത്. സമര സമിതിയുമായി ആലോചിച്ച ശേഷമായിരിക്കും സമര രീതി പ്രഖ്യാപിക്കുക.

സമരം എങ്ങനെ വേണമെന്നത് ചര്‍ച്ച ചെയ്യാന്‍ സമര സമിതി ഇന്ന് യോഗം ചേരുന്നുണ്ട്. ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനും, സിഡബ്ല്യൂസി ചെയര്‍പേഴ്‌സണ്‍ സുനന്ദക്കും എതിരെ നടപടി വേണമെന്നാണ് അനുപമയുടെ ആവശ്യം. ഇവരുടെ ഗൂഡാലോചനയാണ് തന്നെ കുഞ്ഞില്‍ നിന്നകറ്റിയെന്നാണ് അനുപമയുടെ ആരോപണം.

കുഞ്ഞിനെ സംബന്ധിച്ച് താന്‍ പരാതി നല്‍കയിട്ടും ദത്ത് നടപടിയുമായി ഇവര്‍ മുന്നോട്ട് പോയി. ഇത് നീതി നിഷേധമാണ്. പിതാവ് ജയചന്ദ്രനുമായി ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയുടെ ഫലമായാണ് ഈ നീക്കമെന്നും അനുപമ ആരോപിക്കുന്നുണ്ട്.

ALSO READ:V Sivankutty | സംസ്ഥാനത്തെ സ്കൂളുകളുടെ നവീകരണത്തിന് 46 കോടി

ദത്ത് നടപടികളില്‍ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും ഗുരുതരവീഴ്‌ചയുണ്ടായി എന്ന് വകുപ്പ് തല അന്വേഷണം നടത്തിയ വനിത ശിശുവികസന ഡയറക്ടര്‍ ടി.വി അനുപമ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിലെ തുടര്‍ നടപടികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ആലോചന തുടങ്ങിയിട്ടുണ്ട്.

Last Updated : Nov 25, 2021, 1:08 PM IST

ABOUT THE AUTHOR

...view details