തിരുവനന്തപുരം: വൈ. അനില്‍കാന്ത് സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് നടന്ന ആചാരപരമായ സ്ഥാനാരോഹണ ചടങ്ങില്‍ സ്ഥാനമൊഴിയുന്ന ലോക്‌നാഥ് ബെഹ്‌റയില്‍ നിന്ന് അനില്‍കാന്ത് ബാറ്റണ്‍ സ്വീകരിച്ചു. മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍.
അനില്‍കാന്ത് സ്ഥാനമേറ്റു; സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവി
1988 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ അനില്‍കാന്തിന് 2022 ജനുവരി വരെ സര്‍വീസ് കാലാവധിയുണ്ട്.
അനില്‍കാന്ത്
also read:അനിൽകാന്ത് പുതിയ സംസ്ഥാന പൊലീസ് മേധാവി
അനില്‍കാന്ത് സ്ഥാനമേറ്റെടുത്തതിനു പിന്നാലെ ലോക്‌നാഥ് ബെഹ്‌റ ഐ.പി.എസ് ജീവിതത്തിന്‍റെ പടവിറങ്ങി. 1988 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ അനില്‍കാന്തിന് 2022 ജനുവരി വരെ സര്‍വീസ് കാലാവധിയുണ്ട്. സംസ്ഥാന പൊലീസ് തലപ്പത്തെത്തുന്ന ആദ്യ ദലിത് വിഭാഗക്കാരന്‍ എന്ന ഖ്യാതിയും ഇനി അനില്‍കാന്തിന് സ്വന്തം.