കേരളം

kerala

ETV Bharat / city

കെ- റെയിൽ: അലോക് വർമ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്‌ച നടത്തി

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ഔദ്യോഗിക വസതിയിൽ സന്ദർശിച്ച ശേഷമായിരുന്നു അലോക് വര്‍മയുടെ പ്രതികരണം

കെ റെയിലിനെതിരെ അലോക് വര്‍മ  അലോക് വര്‍മ കെ റെയില്‍ ആരോപണം  അലോക് വര്‍മ പ്രതിപക്ഷ നേതാവ് കൂടിക്കാഴ്‌ച  വിഡി സതീശനെ സന്ദര്‍ശിച്ച് അലോക് വര്‍മ  alok verma k rail allegations  alok verma against k rail  alok verma vd satheesan meeting
'ഡിപിആറില്‍ അടിമുടി ക്രമക്കേടുകള്‍', ആരോപണങ്ങള്‍ ആവര്‍ത്തിച്ച് അലോക് വര്‍മ; വിഡി സതീശനുമായി കൂടിക്കാഴ്‌ച നടത്തി

By

Published : Apr 20, 2022, 12:16 PM IST

Updated : Apr 20, 2022, 1:05 PM IST

തിരുവനന്തപുരം: കെ റെയിലിനെതിരായ ആരോപണങ്ങൾ ആവർത്തിച്ച് സാധ്യത പഠന റിപ്പോർട്ട് തയ്യാറാക്കിയ സിസ്ട്ര മേധാവി അലോക് വർമ. അടിമുടി ക്രമക്കേടുകൾ നിറഞ്ഞതാണ് കെ റെയിൽ ഡിപിആറെന്ന് അലോക് വർമ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ഔദ്യോഗിക വസതിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവിന് പദ്ധതിയെപ്പറ്റി കൃത്യമായ ധാരണകളുണ്ടെന്ന് അലോക് വർമ പറഞ്ഞു. 2017ൽ പദ്ധതിക്ക് വേണ്ടി നിർദേശിച്ചത് ബ്രോഡ്ഗേജ് ആയിരുന്നു. ഡിപിആറില്‍ തിരിമറി നടന്നിട്ടുണ്ട്.

അലോക് വര്‍മ മാധ്യമങ്ങളോട്

പദ്ധതിക്ക് ഒരു രൂപ പോലും കേന്ദ്ര സഹായം ലഭിക്കില്ല, മുഴുവൻ ചിലവും കേരളം വഹിക്കേണ്ടിവരും. രണ്ടു ലക്ഷം കോടി രൂപ ചെലവാകും. അത് കേരളം എന്തിന് വഹിക്കണം? കെ റെയിൽ പറയുന്നത് അടിമുടി കള്ളമാണെന്നും സിൽവർലൈൻ പദ്ധതിയെ തകർക്കുന്നത് കെ റെയിൽ ആണെന്നും അലോക് വര്‍മ ആരോപിച്ചു.

Also read: സിൽവർ ലൈൻ പദ്ധതി; അലോക് വര്‍മ്മയുടെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണം: വിഡി സതീശൻ

Last Updated : Apr 20, 2022, 1:05 PM IST

ABOUT THE AUTHOR

...view details