തിരുവനന്തപുരം:ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിൽ ചികിത്സയിലായിരുന്ന രോഗിയുടെ മരണ വിവരം ബന്ധുക്കളെ അറിയിക്കാൻ വൈകി എന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണാ ജോർജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറോട് അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് നൽകാനാണ് മന്ത്രിയുടെ നിർദ്ദേശം.
കൊവിഡ് രോഗിയുടെ മരണം അറിയിച്ചില്ല; അന്വേഷണത്തിനുത്തരവിട്ട് ആരോഗ്യമന്ത്രി - ICU
ഐസിയുവില്‍ ചികിത്സയിലായിരുന്ന രോഗി മരിച്ച വിവരം നാല് ദിവസം കഴിഞ്ഞാണ് ബന്ധുക്കളെ അറിയിച്ചത് എന്ന ആരോപണത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
വണ്ടാനം മെഡിക്കല്‍ കോളജിനെതിരായ ആരോപണം; അന്വേഷണത്തിനുത്തരവിട്ട് ആരോഗ്യമന്ത്രി
ALSO READ:കൊവിഡ് രോഗി മരിച്ച വിവരം അറിയിച്ചത് 2 ദിവസത്തിന് ശേഷം ; ആശുപത്രിയ്‌ക്കെതിരെ മകള്‍
വിഷയത്തെ ഗുരുതരമായാണ് കാണുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ചെങ്ങന്നൂര്‍ പെരിങ്ങാല സ്വദേശി തങ്കപ്പനാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഐസിയുവില്‍ ചികിത്സയിലായിരുന്ന തങ്കപ്പൻ മരിച്ച് നാലു ദിവസം കഴിഞ്ഞാണ് ബന്ധുക്കളെ ആശുപത്രി അധികൃതർ വിവരം അറിയിച്ചത്.