തിരുവനന്തപുരം: ആര് തലയിട്ടടിച്ചാലും ഇടത് സർക്കാരിന് തുടർ ഭരണമുണ്ടാകുമെന്ന് മന്ത്രി ഇ.പി ജയരാജൻ. ജനങ്ങളിലാണ് സർക്കാറിന് വിശ്വാസം. സ്വർണ കടത്ത് കേസിൽ എൻ.ഐ.എ ഫലപ്രദമായ അന്വേഷണം നടത്തട്ടെ. കുറ്റവാളികൾ പുറത്ത് വരട്ടെയെന്നും മന്ത്രി പറഞ്ഞു. നിയമപരമായ കാര്യങ്ങൾ പരിശോധിച്ചേ സർക്കാറിന് എം.ശിവശങ്കരനെതിരെ നടപടിയെടുക്കാൻ കഴിയൂ. തെറ്റ് ചെയ്തത് ആരായാലും ശക്തമായ നടപടിയുണ്ടാകും.
ശിവശങ്കറിനെതിരായ നടപടി നിയമപരമായ കാര്യങ്ങള്‍ പഠിച്ച ശേഷം: ഇ.പി ജയരാജന്‍ - കുറ്റവാളികൾ
നിയമപരമായ കാര്യങ്ങൾ പരിശോധിച്ചേ സർക്കാറിന് എം.ശിവശങ്കരനെതിരെ നടപടിയെടുക്കാൻ കഴിയൂ. തെറ്റ് ചെയ്തത് ആരായാലും ശക്തമായ നടപടിയുണ്ടാകും.കുറ്റവാളികൾ പുറത്ത് വരട്ടെയെന്നും മന്ത്രി പറഞ്ഞു.
ശിവശങ്കറിനെതിരായ നടപടി നിയമപരമായ കാര്യങ്ങള്‍ പഠിച്ച ശേഷം: ഇ.പി ജയരാജന്‍
തെറ്റ് കണ്ടെത്തിയാൽ ആരെയും സംരക്ഷിക്കില്ല. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ തെറ്റ് ചെയ്താലും ഇത് തന്നെയാണ് നടപടി. സ്വർണ കള്ളക്കടത്തിൽ തനിക്ക് പങ്കുണ്ടെന്ന് ആരോപിച്ച കെ സുരേന്ദ്രന് മറുപടി പറയാൻ നിലവാരമില്ല. അതു കൊണ്ട് സുരേന്ദ്രനോട് ഒന്നും പറയാനില്ലെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കി.
Last Updated : Jul 16, 2020, 3:29 PM IST