കേരളം

kerala

ETV Bharat / city

മലയാളത്തില്‍ പരീക്ഷ നടത്താന്‍ തയാറാകാത്ത പി.എസ്‌.സി പിരിച്ചുവിടണം: അടൂര്‍ ഗോപാലകൃഷ്ണന്‍

എല്ലാ പിഎസ്‌സി പരീക്ഷകളും മലയാളത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് പി.എസ്.സി ആസ്ഥാനത്തിന് മുന്നിൽ ഐക്യമലയാള പ്രസ്ഥാനം നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂർ

പരീക്ഷകൾ മലയാളത്തിൽ നടത്തണമെന്നാവശ്യം അംഗീകരിക്കാത്ത പി.എസ്.സിയെ പിരിച്ചു വിടണമെന്ന് അടൂർ ഗോപാലകൃഷ്ണൻ

By

Published : Sep 11, 2019, 7:30 PM IST

Updated : Sep 11, 2019, 9:47 PM IST

തിരുവനന്തപുരം:പരീക്ഷകൾ മലയാളത്തിൽ നടത്തണമെന്നാവശ്യം അംഗീകരിക്കാത്ത പി.എസ്.സിയെ പിരിച്ചുവിടണമെന്ന് ചലചിത്ര സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണൻ. പരീക്ഷകൾ മലയാളത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് പി.എസ്.സി ആസ്ഥാനത്തിന് മുന്നിൽ ഐക്യമലയാള പ്രസ്ഥാനം നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂർ.

മലയാളത്തില്‍ പരീക്ഷ നടത്താന്‍ തയാറാകാത്ത പി.എസ്‌.സി പിരിച്ചുവിടണം: അടൂര്‍ ഗോപാലകൃഷ്ണന്‍

പ്രശ്നത്തിൽ മുഖ്യമന്ത്രി എത്രയും വേഗം ഇടപെടണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആവശ്യപ്പെട്ടു സാഹിത്യ-സാംസ്കാരിക നായകന്മാർ തിരുവോണ ദിനത്തിൽ ഉപവസിക്കുന്നത് സർക്കാർ ഗൗരവതരമായി കാണണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പി.എസ്.സി പിടിവാശി ഉപേക്ഷിക്കണമെന്ന് കവയത്രി സുഗതകുമാരിയും ആവശ്യപ്പെട്ടു ,കവി മധുസൂദനൻ നായർ, നടനും സംവിധായകനുമായ മധുപാൽ തുടങ്ങിയവരും സമരത്തിൽ പങ്കെടുത്തു. സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ കേന്ദ്രങ്ങളിൽ സാംസ്കാരിക പ്രവർത്തകര്‍ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.

Last Updated : Sep 11, 2019, 9:47 PM IST

ABOUT THE AUTHOR

...view details