എറണാകുളം: സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു. തുറമുഖ നിർമാണത്തിന് പൊലീസ് സുരക്ഷ ഒരുക്കാനുള്ള ഉത്തരവ് നടപ്പാകാത്തത് ചോദ്യം ചെയ്‌താണ് ഹർജി. പൊലീസ് സുരക്ഷ ഇല്ലാത്തതിനാൽ തുറമുഖ നിർമ്മാണം നിലച്ചെന്നും ഹർജിയിൽ ആരോപിക്കുന്നു.
പൊലീസ് സുരക്ഷ ഒരുക്കുന്നില്ല; സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അദാനി ഗ്രൂപ്പ് - വിഴിഞ്ഞം സമരം
പൊലീസ് സുരക്ഷ ഇല്ലാത്തതിനാൽ തുറമുഖ നിർമ്മാണം നിലച്ചെന്നും അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നു
തുറമുഖ നിർമാണത്തിന് മതിയായ സുരക്ഷയൊരുക്കാൻ സിംഗിൾ ബഞ്ച് നേരത്തെ ഇടക്കാല ഉത്തരവിട്ടിരുന്നു. പൊലീസ് സുരക്ഷയൊരുക്കാൻ സർക്കാറിന് കഴിയില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കണമെന്നുമായിരുന്നു നിർദേശം. എന്നാൽ ഈ ഉത്തരവ് നടപ്പിലാക്കാത്ത സാഹചര്യത്തിൽ സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നാണ് ആവശ്യം.
ഹർജി ഹൈക്കോടതി സിംഗിൾ ബഞ്ച് നാളെ(15 09 2022) പരിഗണിക്കും. പൊലീസ് സുരക്ഷ ആവശ്യപ്പെട്ടുള്ള ഹർജിയിൽ വരുന്ന 27ന് വാദം നടക്കാനിരിക്കെയാണ് അദാനി ഗ്രൂപ്പ് കോടതിയ ലക്ഷ്യ ഹർജി കൂടി സമർപ്പിച്ചത്.