കേരളം

kerala

ETV Bharat / city

പ്രതി രക്ഷപ്പെട്ടിട്ട് നാല് ദിവസം, ഇരുട്ടില്‍ തപ്പി പൊലീസ് - കേരള പൊലീസ് വാർത്തകള്‍

കഞ്ചാവ് കടത്തല്‍, ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവം തുടങ്ങിയ കേസുകളിലെ പ്രതിയാണ് നാല് ദിവസം മുമ്പ് പൊലീസിന്‍റെ കയ്യില്‍ നിന്നും രക്ഷപ്പെട്ടത്.

accused escaped from police custody  kerala police news  കേരള പൊലീസ് വാർത്തകള്‍  പ്രതി രക്ഷപ്പെട്ടുട
പ്രതി പൊലീസിന്‍റെ കയ്യില്‍ നിന്നും രക്ഷപ്പെട്ടിട്ട് നാല് ദിവസം

By

Published : Jun 9, 2021, 8:53 PM IST

തിരുവനന്തപുരം : നെയ്യാറ്റിൻകരയിലും പെരുമ്പഴുതൂരിലും നിരവധി കേസുകളിലെ പ്രതികളിലൊരാള്‍ പൊലീസിന്‍റെ കയ്യില്‍ നിന്നും രക്ഷപ്പെട്ടിട്ട് നാല് ദിവസം പിന്നിട്ടു. ഇയാളെ കണ്ടെത്താനാകാതെ ഉഴലുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

സംഭവം ഇങ്ങനെ, കട കയറി അക്രമണം, കഞ്ചാവ് കടത്തല്‍, ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവം തുടങ്ങിയ കേസുകളില്‍ പ്രതികളായ മൂവർസംഘം പൊലീസിനും നാട്ടുകാര്‍ക്കും ഒരുപോലെ തലവേദനയായിരുന്നു.

പ്രതി പൊലീസിന്‍റെ പക്കല്‍ നിന്നും രക്ഷപ്പെടുന്ന ദൃശ്യം

ഇതിനിടെയാണ് പ്രതികള്‍ മൂന്ന് പേരും പെരുമ്പഴുതൂർ സ്കൂളിലുണ്ടെന്ന് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. പൊലീസെത്തിയപ്പോള്‍ പ്രതികള്‍ സ്കൂളിനുള്ളില്‍ ഉറക്കത്തിലായിരുന്നു.

തുടര്‍ന്ന് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടയിലാണ് ഒരാള്‍ ഓടിരക്ഷപ്പെട്ടത്. പൊലീസ് പുറകെ ഓടിയെങ്കിലും മൂന്നാമനെ പിടിക്കാനായില്ല.

also read:ബൈക്ക് മോഷണ കേസിലെ പ്രതികള്‍ പിടിയില്‍

കസ്‌റ്റഡിയിലെടുത്ത പെരുമ്പഴുതൂർ സ്വദേശി ശോഭലാൽ, കീളിയോട് സ്വദേശി സുധി, സുരേഷ് എന്നിവരെ അറസ്റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കി. കൊവിഡ് സാഹചര്യത്തില്‍ ജയിലിലേക്കയക്കാതെ പ്രതികളെ ജാമ്യത്തില്‍ വിട്ടു. മൂന്നാമനായുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.

ABOUT THE AUTHOR

...view details