അഭയ കേസ്; പ്രതിഭാഗത്തിന് വാദിക്കാൻ കൂടുതല്‍ സമയം നല്‍കില്ലെന്ന് കോടതി
ഒരു ദിവസം കൂടി മാത്രമാണ് വാദത്തിനായി അനുവദിച്ചിരിക്കുന്നത്. മൂന്നാം പ്രതി സിസ്റ്റർ സെഫിയുടെ വാദമാണ് സിബിഐ കോടതിയിൽ നടന്നുകൊണ്ടിരിക്കുന്നത്.
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ കടുത്ത നടപടികളുമായി വിചാരണ കോടതി. മൂന്നാം പ്രതിക്ക് വാദിക്കാൻ കൂടുതല്‍ സമയം കൊടുക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു ദിവസം കൂടി മാത്രമാണ് വാദത്തിനായി അനുവദിച്ചിരിക്കുന്നത്. മൂന്നാം പ്രതി സിസ്റ്റർ സെഫിയുടെ വാദമാണ് സിബിഐ കോടതിയിൽ നടന്നുകൊണ്ടിരിക്കുന്നത്. ജഡ്‌ജി ട്രെയിനിങ്ങിന് പോകുന്നതിനാൽ നാളെ മുതൽ കോടതി അവധിയാണ്. ഡിസംബർ രണ്ടിന് സിബിഐ കോടതി വീണ്ടും കേസിൽ വാദം കേൾക്കും. ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നീ പ്രതികളാണ് വിചാരണ നേരിടുന്നത്.