ശബരിമലവിഷയത്തില്‍ ബി.ജെ.പി വിശ്വാസികളെ പറ്റിച്ചെന്ന് മന്ത്രി എ.കെ ബാലൻ - sabarimala issue
സി.പി.എമ്മിന് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന ആരോപണം ആരും വിശ്വസിക്കില്ലെന്നും കോണ്‍ഗ്രസിനാണ് ബി.ജെ.പിയുമായി ബന്ധമുളളതെന്നും മന്ത്രി ആരോപിച്ചു. തെരഞ്ഞെടുപ്പിൽ ശബരിമലയുടെ പേര് പറഞ്ഞ് ജനങ്ങളെ പറ്റിച്ച് വോട്ട് പിടിക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലവിഷയത്തില്‍ ബി.ജെ.പി വിശ്വാസികളെ പറ്റിച്ചെന്ന് മന്ത്രി എ.കെ ബാലൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ശബരിമലയുടെ പേര് പറഞ്ഞ് ജനങ്ങളെ പറ്റിച്ച് വോട്ട് പിടിക്കാമെന്ന് ആരും കരുതേണ്ടെന്ന് മന്ത്രി എ.കെ ബാലൻ. ശബരിമല വിഷയത്തിൽ നിയമം കൊണ്ടുവരും എന്ന് പറഞ്ഞ് ബി.ജെ.പി വിശ്വാസികളെ പറ്റിച്ചു. കോൺഗ്രസിന് അതിൽ പ്രതിഷേധം പോലുമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് ഇടിവി ഭാരതിനോട് പറഞ്ഞു.