തിരുവനന്തപുരം: രണ്ടാം ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിലോടുന്ന 12 ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ റയില്‍വേ. മെയ് എട്ട് മുതല്‍ തീരുമാനം നിലവില്‍ വരും. തിരുവനന്തപുരം-എറണാകുളം, എറണാകുളം തിരുവനന്തപുരം(വഞ്ചിനാട് എക്‌സ്പ്രസ്), തിരുവനന്തപുരം-കണ്ണൂര്‍,കണ്ണൂര്‍-തിരുവനന്തപുരം(ജനശതാബ്ദി) തിരുവനന്തപുരം-മംഗലാപുരം, മംഗലാപുരം-തിരുവനന്തപുരം, മംഗലാപുരം-നാഗര്‍കോവില്‍, നാഗര്‍കോവില്‍ മംഗലാപുരം(ഏറനാട്), ബെംഗളൂരു -എറണാകുളം, എറണാകുളം-ബെംഗളൂരു(ഇന്‍റർസിറ്റി), എറണാകുളം-ബനസ്വദി, ബനസ്വദി-എറണാകുളം(പ്രതിവാരം), തിരുവനന്തപുരം-ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍-തിരുവനന്തപുരം(വേണാട്), തിരുച്ചിറപ്പള്ളി-പാലക്കാട്, പാലക്കാട്-തിരുച്ചിറപ്പള്ളി, തിരുവനന്തപുരം-നിസാമുദ്ദീന്‍, നിസാമുദ്ദീന്‍-തിരുവനന്തപുരം(സ്വര്‍ണ ജയന്തി) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. മെയ് 31വരെയാണ് പ്രതിദിന ടെയിനുകള്‍ റദ്ദാക്കിയിട്ടുള്ളത്.
സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി
ജനശതാബ്‌ദി, വഞ്ചിനാട് ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ മെയ് എട്ട് മുതൽ 31 വരെ സർവീസ് നടത്തില്ല.
സംസ്ഥാനത്തോടുന്ന 12 ട്രെയിനുകള്‍ റദ്ദാക്കി