കേരളം

kerala

ETV Bharat / city

ഇന്ന് ഉത്രാടപ്പാച്ചില്‍; ഓണത്തിനൊരുങ്ങി മലയാളി

ഓണത്തിനുള്ള അവസാനവട്ട ഒരുക്കത്തില്‍ മലയാളികള്‍. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഓണച്ചന്തകളില്‍ തിരക്കേറുന്നു. സംസ്ഥാനത്തെ ചിലയിടങ്ങളില്‍ മഴ പെയ്യുന്നുണ്ടെങ്കിലും അത് കച്ചവടത്തെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍

ഓണക്കച്ചവടത്തിന് തയാറെടുത്ത് പാലക്കാട്ടെ പച്ചക്കറിവ്യാപാരികള്‍

By

Published : Sep 9, 2019, 11:13 PM IST

Updated : Sep 10, 2019, 7:16 AM IST

പാലക്കാട്:ഓണച്ചന്തകളില്‍ വൻ ജനത്തിരക്ക്. വഴിയോരങ്ങളില്‍ ഉത്രാടപ്പാച്ചിലാണ്. വില്‍പനക്കാര്‍ ഉത്രാട ദിവസ സാധനങ്ങൾ എത്തിക്കുന്ന തിരക്കിലാണ്. ഓണദിവസങ്ങളിലേക്കുള്ള പച്ചക്കറി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കഴിഞ്ഞു. പാലക്കാട്, തൃശൂർ ജില്ലകളിലേക്ക് ഊട്ടി, മേട്ടുപ്പാളയം, പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്നുള്ള ഉരുളക്കിഴങ്ങും, ക്യാരറ്റും, കാബേജും, തക്കാളിയും എത്തി. എലവഞ്ചേരിയിലെയും അട്ടപ്പാടിയിലെയും കൃഷിയിടങ്ങളില്‍ വിളഞ്ഞ നാടൻ പയറും, പാവലും, പടവലവും വയനാടൻ നേന്ത്രക്കുലകളും ഇഞ്ചിയുമെല്ലാം മാർക്കറ്റിൽ എത്തിയിട്ടുണ്ട്.

മലപ്പുറം, തൃശൂര്‍ ജില്ലകളിലേക്കും ചില്ലറ വിൽപനയ്ക്കായി സാധനങ്ങള്‍ ഇവിടെ നിന്നും കൊണ്ടുപോകാറുണ്ട്. പയറും ബീൻസുമൊഴികെയുള്ള പച്ചക്കറികൾക്ക് ഇത്തവണ താരതമ്യേന വിലക്കുറവുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. പയറിനും ബിൻസിനും 80 മുതൽ 90 രൂപ വരെയാണ് മൊത്ത വിൽപനക്കാരുടെ വില. സദ്യയുണ്ണാനുള്ള വാഴയില കച്ചവടവും ഇവിടെ തകൃതിയാണ്. ഇടയ്ക്കിടെ പെയ്യുന്ന മഴ ചെറിയ ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ടെങ്കിലും അത് കച്ചവടത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നും വ്യാപാരികൾ പറയുന്നു.

ഇന്ന് ഉത്രാടപ്പാച്ചില്‍; ഓണത്തിനൊരുങ്ങി മലയാളി
Last Updated : Sep 10, 2019, 7:16 AM IST

ABOUT THE AUTHOR

...view details