പാലക്കാട്: ഇരട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയില്‍ ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്ക് അനുമതിയുള്ളത്. പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പെടാനുമുളള സാധ്യത മുന്നില്‍ കണ്ടാണ് നടപടി.
പാലക്കാട് ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രക്ക് നിയന്ത്രണം; സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇളവ് - palakkad two wheeler travel restriction
പാലക്കാട് ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്ക് ജില്ല ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയത്
പാലക്കാട് ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രക്ക് നിയന്ത്രണം; സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇളവ്
സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർ ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്ര ചെയ്യാൻ പാടില്ലെന്ന് വ്യക്തമാക്കി കൊണ്ട് അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റ് കെ മണികണ്‌ഠന്‍ ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചു. നേരത്തെ ഏപ്രില്‍ 20ന് വൈകീട്ട് ആറ് വരെ പാലക്കാട് ജില്ല പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
Also read: പാലക്കാട്ടെ കൊലപാതകങ്ങള്‍ : അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി