പാലക്കാട്: ഗിന്നസ് ലക്ഷ്യവുമായി കന്യാകുമാരി മുതൽ കശ്മീർ വരെ സൈക്കിളോടിച്ച് പതിമൂന്നുകാരൻ. പാലക്കാട് ചിറ്റൂര്‍ സ്വദേശി അജിത് കൃഷ്ണയാണ് പ്രായംകുറഞ്ഞവരുടെ ദീർഘദൂര സൈക്കിൾ യാത്രയിൽ ഗിന്നസ് റെക്കോര്‍ഡിന് അടുത്തെത്തിയത്.
കന്യാകുമാരി മുതൽ കശ്മീർ വരെ സൈക്കിളോടിച്ച് പതിമൂന്നുകാരൻ - സൈക്കിള്‍
പ്രായം കുറഞ്ഞവരുടെ ദീർഘദൂര സൈക്കിൾ യാത്രയിൽ ഗിന്നസ് റെക്കോര്‍ഡ് നേടുകയാണ് പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ സ്വദേശി അജിത് കൃഷ്‌ണയുടെ ലക്ഷ്യം
4000 കിലോമീറ്റർ മുപ്പത് ദിവസത്തിനുള്ളിൽ പൂർത്തികരിക്കുക എന്ന ലക്ഷ്യവുമായാണ് ചിറ്റൂരിൽ നിന്ന് 2019 ജൂലൈ 10 ന് യാത്ര തുടങ്ങിയത്. എന്നാൽ കന്യാകുമാരിയിൽ നിന്നും 4185 കിലോമീറ്റർ സഞ്ചരിച്ച് കശ്മീരിലെത്താൻ അജിത്തിന് വേണ്ടി വന്നത് 25 ദിവസം മാത്രമാണ്. ചെറു പ്രായത്തിലുള്ള സാഹസിക പ്രകടനം കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അജിത്തിന് വാഗാ അതിർത്തിയിൽ സ്വീകരണം നൽകി. വാഗാ അതിർത്തിയിൽ ഇന്നലെ നടന്ന ബി എസ് എഫിന്‍റെ പരേഡിലും പതാക ഉയർത്തലിലും അജിത് പ്രത്യേക ക്ഷണിതാവായി. ചിറ്റൂർ തെക്കേഗ്രാമം നിവാസികളായ പ്രണേഷ് രാജേന്ദ്രന്‍റെയും അർച്ചന ഗീതയുടെയും മകനാണ് അജിത്.