രമ്യ ഹരിദാസ് എംപിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് - പാലക്കാട് വാര്‍ത്തകള്‍
നിരീക്ഷണത്തിലുണ്ടായിരുന്ന കെ.ബാബു എംഎൽഎ, മുതലമട പഞ്ചായത്ത് പ്രസിഡന്‍റ് ബേബി സുധ എന്നിവരുടെ പരിശോധനാഫലവും നെഗറ്റീവാണ്
പാലക്കാട്: നിരീക്ഷണത്തിലായിരുന്ന രമ്യ ഹരിദാസ് എംപിക്ക് കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. മുതലമടയിൽ ഒരാൾക്ക് കൊവിഡ് ബാധിച്ച പശ്ചാത്തലത്തിലായിരുന്നു രമ്യ ഹരിദാസിനെ നിരീക്ഷണത്തിലാക്കിയത്. നിരീക്ഷണത്തിലുണ്ടായിരുന്ന കെ.ബാബു എംഎൽഎ, മുതലമട പഞ്ചായത്ത് പ്രസിഡന്‍റ് ബേബി സുധ എന്നിവരുടെ പരിശോധനാഫലവും നെഗറ്റീവാണ്. മുതലമടയിൽ കൊവിഡ് സ്ഥിരീകരിച്ച വ്യക്തി മുതലമട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ഈ ദിവസങ്ങളിൽ എംപിയും എംഎൽഎയും പഞ്ചായത്ത് പ്രസിഡന്‍റും അടക്കമുള്ളവർ പ്രാഥമിക ആരോഗ്യ കേന്ദ്രം സന്ദർശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൂവരെയും നിരീക്ഷണത്തിലാക്കിയത്.