പാലക്കാട്: നഗരത്തിലെ നടമാളിക റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ ടാക്‌സി വര്‍ക്കേഴ്‌സ് യൂണിയന്‍റെ (സിഐടിയു) പ്രതിഷേധം. റോഡില്‍ പൂച്ചെടികള്‍ നട്ടുകൊണ്ടായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. നഗരത്തിന് സമാന്തരമായ ഈ റോഡ് രണ്ട് വര്‍ഷത്തോളമായി തകര്‍ന്നിരിക്കുകയാണ്. പലകുറി ടെൻഡര്‍ വച്ചിട്ടും ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാലാണ് നവീകരണം വൈകിയത്.
നടമാളിക റോഡിന്‍റെ ശോചനീയാവസ്ഥ; റോഡിൽ പൂച്ചെടികൾ നട്ട് പ്രതിഷേധം
റോഡിന്‍റെ ടെൻഡര്‍ ഏറ്റെടുത്തെങ്കിലും ജനുവരി മൂന്നാം ആഴ്‌ചയായിട്ടും പണി ആരംഭിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധം സംഘടിച്ചത്.
നടമാളിക റോഡിന്‍റെ ശോചനീയാവസ്ഥ; റോഡിൽ പൂച്ചെടികൾ നട്ട് പ്രതിഷേധം
ഡിസംബറിൽ കരാറുകാരന്‍ ടെൻഡര്‍ ഏറ്റെടുത്തതോടെ ജനുവരി മൂന്നാം ആഴ്‌ചയിൽ പണി തുടങ്ങുമെന്ന് നഗരസഭ അറിയിച്ചിരുന്നു. എന്നാൽ നാളിതുവരെയും നടപടിയായിട്ടില്ല. ഇതിനെതിരെയാണ് പ്രതിഷേധവുമായി തൊഴിലാളികൾ രംഗത്തെത്തിയത്. സിപിഎം ലോക്കല്‍ സെക്രട്ടറി കെ പി ജയരാജ് പ്രതിഷേധം ഉദ്ഘാടനം ചെയ്‌തു.
ALSO READ:സ്വര്‍ണം പവന് 800 രൂപ കൂടി; രണ്ട് വര്‍ഷത്തിനിടെ ഇതാദ്യം