പാലക്കാട്:കൊവിഡ് ബാധ സംശയിച്ച് ജില്ലയിൽ 8377 പേർ നിരീക്ഷണത്തിൽ. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 8323 ആയി. 51 പേർ പാലക്കാട് ജില്ലാ ആശുപത്രിയിലും ഒരാൾ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും ഒരാൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും ഒരാൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. ആകെ 26 പേരാണ് കൊവിഡ് ബാധിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
പാലക്കാട് 8377 പേർ കൊവിഡ് നിരീക്ഷണത്തിൽ - ഒറ്റപ്പാലം താലൂക്ക് ആശുപത്രി
ആകെ 26 പേരാണ് കൊവിഡ് ബാധിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്
ആശുപത്രിയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പരിശോധനക്കായി ഇതുവരെ അയച്ച 5526 സാമ്പിളുകളിൽ ഫലം വന്ന 4570 എണ്ണം നെഗറ്റീവും 39 എണ്ണം പോസിറ്റീവുമാണ്. ഇതിൽ 13 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു. പ്രവാസികളെയും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തിൽ വർധനവ് ഉണ്ടായത്.
ജില്ലയിൽ വീടുകളിലും കൊവിഡ് കെയർ സെന്‍ററിലുമായി 484 പ്രവാസികൾ നിരീക്ഷണത്തിലുണ്ട്. ഇന്നലെ മാത്രം 42 പ്രവാസികൾ ജില്ലയിലേക്ക് മടങ്ങിയെത്തി. ജോർദാൻ, ദുബായ്, റോം, ബഹറിൻ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ മടങ്ങിയെത്തിയത്.