കേരളം

kerala

By

Published : Jan 7, 2022, 10:54 PM IST

ETV Bharat / city

മനുവിന് ഇന്ത്യന്‍ ജഴ്‌സി അണിയാം; സുമനസുകള്‍ കനിയുമെങ്കില്‍

1,60,000 രൂപയോളമാണ് മനുവിന് മത്സരത്തിൽ പങ്കെടുക്കാനായി കണ്ടെത്തേണ്ടത്

ഇന്ത്യൻ ഫുട്‌ബോള്‍ ടീം പാലക്കാട് സ്വദേശി  വെസ്റ്റ് ഏഷ്യൻ പാരാ ആംമ്പ്യൂട്ടി ചാമ്പ്യൻഷിപ്പ് ഇന്ത്യന്‍ ടീം  ലോകകപ്പ് യോഗ്യത മത്സരം ഇന്ത്യന്‍ ടീം  palakkad native get selected for indian football team  asian para amputee championship indian team
മനുവിന് ഇന്ത്യന്‍ ജഴ്‌സി അണിയാം; സുമനസുകള്‍ കനിയുമെങ്കില്‍

പാലക്കാട്: ഇറാനിലെ കിഷ് ഐലൻ്റിൽ വച്ച് നടക്കുന്ന വെസ്റ്റ് ഏഷ്യൻ പാരാ ആംമ്പ്യൂട്ടി ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിൽ ഇടം നേടിയിരിക്കുകയാണ് പാലക്കാട് അട്ടപ്പാടി സ്വദേശി മനു പി മാത്യു. മാർച്ച് 5 മുതൽ 9 വരെയാണ് മത്സരം. മത്സരത്തിൽ വിജയികളായാൽ ഒക്ടോബറിൽ തുർക്കിയിൽ വച്ച് നടക്കുന്ന ലോകകപ്പ് മത്സരത്തിലേക്കുള്ള യോഗ്യത കൂടി നേടും.

2019ൽ തൃശൂരില്‍ വച്ച് നടന്ന ട്രയൽസിൽ വെച്ചാണ് മനുവിന് സെലക്ഷൻ കിട്ടുന്നത്. മലേഷ്യയിൽ വച്ച് നടക്കാനിരുന്ന രാജ്യാന്തര മത്സരത്തിലേക്കുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചെങ്കിലും കൊവിഡ് മൂലം മത്സരം ഉപേക്ഷിച്ചു. പിന്നീട് ഇപ്പോഴാണ് വീണ്ടും ആ സുവർണാവസരം മനുവിനെ തേടിയെത്തുന്നത്.

ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മനു പി മാത്യു

മികവ് കൊണ്ട് ഒരു സുവർണാവസരം തന്നെ തേടിയെത്തിയെങ്കിലും അത് നഷ്‌ടമാകുമോ എന്ന ആശങ്കയിലാണ് മനു. മതിയായ സ്പോൺസർഷിപ്പുകളോ സാമ്പത്തിക ഭദ്രതയോ ഇല്ലാത്തതിനാൽ മത്സരത്തിനെത്തുന്ന താരങ്ങൾ തങ്ങളുടെ ചിലവുകൾ സ്വയം കണ്ടെത്തണമെന്നാണ് ഇന്ത്യൻ പാരാ ആമ്പ്യൂട്ടി ഫുട്ബോൾ അസോസിയേഷൻ പറയുന്നത്.

ഒരു ലക്ഷത്തി അറുപതിനായിരം രൂപയോളമാണ് മനുവിന് മത്സരത്തിൽ പങ്കെടുക്കാനായി കണ്ടെത്തേണ്ടത്. ഈ മാസം 16ന് തുകയുടെ മുപ്പത് ശതമാനവും ബാക്കി തുക ഫെബ്രുവരി 10ന് മുമ്പായും അടക്കേണ്ടതായിട്ടുണ്ട്. ഇത്തരത്തിൽ മുഴുവൻ തുകയും നൽകിയാൽ മാത്രമേ ഫെബ്രുവരി 15ന് തൃശൂരില്‍ നടക്കുന്ന ഇന്ത്യൻ ടീം ക്യാമ്പിൽ പങ്കെടുക്കാനാകൂ.

സുമനസുകളുടെ സഹായത്താൽ ഇന്ത്യൻ ടീമിന്‍റെ ജേഴ്‌സിയണിഞ്ഞ് ഗോൾ വല കാക്കാൻ സാധിക്കും എന്ന് തന്നെയാണ് മനുവിന്‍റെ വിശ്വാസം. മത്സരത്തിൽ മികച്ച പ്രകടനം കാഴ്‌ചവച്ച് രാജ്യത്തിന് നേട്ടമുണ്ടാക്കണമെന്നാണ് മനുവിന്‍റെ ആഗ്രഹം.

മറ്റു കായിക ഇനങ്ങളെപ്പോലെ ഭിന്നശേഷിക്കാരുടെ കായിക ഇനങ്ങൾക്കും വേണ്ടത്ര പരിഗണന ലഭിക്കാനും സർക്കാരിന്‍റെ സഹായങ്ങളും ആനുകൂല്യങ്ങളും ലഭിക്കാനും ഈ മത്സരത്തെ ഒരു അവസരമായി കാണുമെന്നാണ് മനു പറയുന്നത്. അച്ഛന്‍ പി.ജെ മത്തച്ചനും അമ്മ ഷൈനിയും സഹോദരൻ ബിനുവും ഇന്ത്യൻ ടീമിന് വേണ്ടി മനു ജഴ്‌സിയണിയുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ്.

Also read: BBL: ഹാട്രിക്കിൽ ഹാട്രിക്ക്; ബിഗ്‌ ബാഷ്‌ ലീഗിൽ ചരിത്രമെഴുതി ഇന്ത്യൻ വംശജനായ ഗുരീന്ദർ സന്ധു

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details