പാലക്കാട്:കഞ്ചിക്കോട് സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. പ്രതിയായ യാക്കര സ്വദേശി അപകടത്തിൽപ്പെട്ട് ചികിൽസയിലാണെന്നാണ് വിവരം. കഴിഞ്ഞ മാസം മെയ് 28നാണ് കഞ്ചിക്കോട് വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനായ കോഴിക്കോട് കണ്ണോത്ത് സ്വദേശി ജോൺ(71) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഹോസ്റ്റൽ വളപ്പിൽ അതിക്രമിച്ച് കയറിയ അജ്ഞാതനായ യുവാവാണ് ജോണിനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ചത്. തലയിൽ ആഴത്തിൽ മുറിവേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ പാലക്കാട്ട സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സെക്യൂരിറ്റി ജീവനക്കാരന്‍റെ കൊലപാതകം; പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന - palakkad murder
സെക്യൂരിറ്റി ജീവനക്കാരന്‍റെ കൊലപാതകം; പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന
16:29 June 04
കഴിഞ്ഞ മാസം മെയ് 28നാണ് കഞ്ചിക്കോട് വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനായ കോഴിക്കോട് കണ്ണോത്ത് സ്വദേശി ജോൺ(71) കൊല്ലപ്പെട്ടത്.
Last Updated : Jun 4, 2020, 7:04 PM IST