കേരളം

kerala

ETV Bharat / city

പാലക്കാട് ആശങ്ക; അഞ്ച് കുട്ടികള്‍ക്ക് ഉള്‍പ്പെടെ 27 പേര്‍ക്ക് കൊവിഡ് - palakkad covid updates

തൃശൂരിൽ ജയിൽ വകുപ്പ് ഉദ്യോഗസ്ഥനായ 55 കാരനായ പട്ടാമ്പി സ്വദേശിക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 181 ആയി.

പാലക്കാട് ജില്ല കൊവിഡ്  പട്ടാമ്പി സ്വദേശി കൊവിഡ്  പാലക്കാട് ജില്ല വാര്‍ത്തകള്‍  palakkad covid updates  palakkad pattambi news
കൊവിഡ്

By

Published : Jun 23, 2020, 7:53 PM IST

പാലക്കാട്:ജില്ലയിൽ ഇന്ന് പത്ത് വയസില്‍ താഴെ പ്രായമുള്ള അഞ്ച് കുട്ടികൾക്ക് ഉൾപ്പെടെ 27 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഒന്ന്, മൂന്ന്, അഞ്ച്, ആറ് വയസുകാരായ കുട്ടികൾക്കാണ് രോഗബാധ. തൃശൂരിൽ ജയിൽ വകുപ്പ് ഉദ്യോഗസ്ഥനായ 55 കാരനായ പട്ടാമ്പി സ്വദേശിക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ കൊവിഡ് ബാധിതനായ തടവുകാരനുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചത്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 181 ആയി.

തമിഴ്നാട്ടില്‍ നിന്നെത്തിയ ആറു പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മുതുതല പെരുമുടിയൂർ സ്വദേശിനി(35), ചെന്നൈയിൽ നിന്നെത്തിയ മാത്തൂർ മണ്ണമ്പുള്ളി സ്വദേശികളായ അമ്മയും(37) രണ്ട് മക്കളും(18 ആൺകുട്ടി, 16 പെൺകുട്ടി), പരുതൂർ സ്വദേശിയായ പെൺകുട്ടി(അഞ്ച്), പിതൃ സഹോദരന്‍ (30) എന്നിവര്‍ക്കാണ് വൈറസ് ബാധ.

കുവൈറ്റില്‍ നിന്നെത്തിയ ഏഴ് പേര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കുഴൽമന്ദം സ്വദേശി (41), ലക്കിടി പേരൂർ സ്വദേശി (42), തിരുമിറ്റക്കോട് കറുകപുത്തൂർ സ്വദേശി (48), തൃത്താല കോടനാട് സ്വദേശി (3), തൃത്താല മേഴത്തൂർ സ്വദേശി (43), തരൂർ അത്തിപ്പൊറ്റ സ്വദേശി(33), നെല്ലായ എഴുവന്തല സ്വദേശി (31) എന്നിവരാണ് രോഗബാധിതര്‍.

ഖത്തറില്‍ നിന്നെത്തിയ തിരുമിറ്റക്കോട് പെരിങ്ങന്നൂർ സ്വദേശി (60), ദോഹയിൽ നിന്ന് വന്ന കപ്പൂർ കല്ലടത്തൂർ സ്വദേശികളായ അമ്മയും(29) രണ്ടു മക്കളും (ആറ് വയസുകാരന്‍, ഒരു വയസുകാരി), യുഎഇ യില്‍ നിന്നെത്തിയ വല്ലപ്പുഴ സ്വദേശി (42)തൃത്താല കണ്ണനൂർ സ്വദേശി (42), സൗദിയില്‍ നിന്നെത്തിയ തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി സ്വദേശി (35)മുതുതല സ്വദേശി (32), കസാക്കിസ്ഥാനില്‍ നിന്നെത്തിയ കുഴൽമന്ദം സ്വദേശി (31) എന്നിവര്‍ക്കും രോഗം ബാധിച്ചു.

ഡൽഹിയില്‍ നിന്നെത്തിയ പൊൽപ്പുള്ളി പനയൂർ സ്വദേശികളായ സഹോദരങ്ങൾക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരുടെ മാതാപിതാക്കൾക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ നിന്നെത്തിയ വല്ലപ്പുഴ ചൂരക്കോട് സ്വദേശിനി (80) ,ഒമാനില്‍ നിന്നെത്തി ജൂണ്‍ 11 ന് രോഗം സ്ഥിരീകരിച്ച വല്ലപ്പുഴ സ്വദേശിയുടെ അഞ്ചു വയസുള്ള കുട്ടിയുടേയും ഫലം പോസിറ്റീവാണ്.

ABOUT THE AUTHOR

...view details