പാലക്കാട് 424 പുതിയ കൊവിഡ് കേസുകള്‍ - പാലക്കാട് കൊവിഡ് കണക്ക്
ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 6208 ആയി.
പാലക്കാട് 424 പുതിയ കൊവിഡ് കേസുകള്‍
പാലക്കാട്: ജില്ലയില്‍ 424 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 158 പേരുടെ ഉറവിടം വ്യക്തമല്ല. 506 പേര്‍ രോഗമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 6208 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.