പാലക്കാട്: ജില്ലയിൽ ഇന്ന് 19 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 12 പേർ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും രണ്ടു പേർ വിദേശത്തുനിന്ന് എത്തിയവരുമാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടൊപ്പം മൂന്ന് ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ ഒരാളെ മലപ്പുറത്തും മറ്റുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതാദ്യമായാണ് ജില്ലയിൽ ഒറ്റ ദിവസം ഇത്രയധികം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ പാലക്കാട് ചികിത്സയിലുള്ളവരുടെ എണ്ണം 45 ആയി
പാലക്കാട് ഇന്ന് 19 പേർക്ക് കൊവിഡ് - palakkad covid update
പാലക്കാട് ഇന്ന് 19 പേർക്ക് കൊവിഡ്
17:07 May 23
പാലക്കാട് ചികിത്സയിലുള്ളവരുടെ എണ്ണം 45 ആയി
Last Updated : May 23, 2020, 6:24 PM IST