പാലക്കാട്: നഗരത്തിലെ മാലിന്യസംസ്കരണത്തിൽ നഗരസഭയുടെ ഇരട്ടത്താപ്പ്. നഗരത്തിന്‍റെ മുക്കിലും മൂലയിലും കുമിഞ്ഞ് കൂടിയിരിക്കുന്ന മാലിന്യങ്ങൾ നീക്കാൻ നടപടി സ്വീകരിക്കാതെ പുതിയ പ്രഖ്യാപനവുമായി രംഗത്ത് വന്ന നഗരസഭയ്ക്കെതിരെ പ്രതിഷേധം ശക്തം. വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ നേരിട്ട് ശേഖരിച്ച് സംസ്കരിക്കുമെന്നാണ് നഗരസഭ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. എന്നാൽ ഇത് ഇരട്ടത്താപ്പാണെന്നും ആദ്യം നീക്കം ചെയ്യേണ്ടത് ടൗണിൽ കുമിഞ്ഞ് കൂടിയിരിക്കുന്ന മാലിന്യങ്ങളാണെന്നുമാണ് നാട്ടുകാരുടെയും പ്രതിപക്ഷ അംഗങ്ങളുടെയും നിലപാട്.
മാലിന്യ സംസ്കരണത്തിൽ പാലക്കാട് നഗരസഭയുടെ ഇരട്ടത്താപ്പ് - മാലിന്യ സംസ്കരണം
മഞ്ഞക്കുളം വലിയങ്ങാടി, മേലാമുറി ബൈപ്പാസ്, വലിയങ്ങാടി, ചക്കാന്തറ, സ്റ്റേഡിയം, മാട്ടു മന്ത ശ്മശാനം എന്നിവിടങ്ങളെല്ലാം മാലിന്യ കേന്ദ്രങ്ങളായി മാറി
മഞ്ഞക്കുളം വലിയങ്ങാടി, മേലാമുറി ബൈപ്പാസ്, വലിയങ്ങാടി, ചക്കാന്തറ, സ്റ്റേഡിയം, മാട്ടു മന്ത ശ്മശാനം എന്നിവിടങ്ങളെല്ലാം മാലിന്യ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. പാലക്കാട് ജില്ലാ ആശുപത്രിയുടെ മുന്നിലെ നഗരസഭാ കോമ്പൗണ്ടിലും മാലിന്യങ്ങൾ ചാക്കിൽ കെട്ടി കൂട്ടിയിട്ടിരിക്കുകയാണ്. മഴ പെയ്തതോടെ ഇവയിൽ നിന്നുള്ള മലിന ജലം റോഡുകളിലേക്കും ഒഴുക്കുന്നുണ്ട്. മാലിന്യങ്ങള്‍ നിറഞ്ഞതിനാല്‍ തെരുവുനായകളുടെ ശല്യവും പ്രദേശത്തുണ്ട്. നഗരസഭയിലെ ആരോഗ്യസ്ഥിരം സമിതിയും പ്രശ്നത്തിൽ ഇടപെടുന്നില്ലെന്നും പരാതിയുണ്ട്.