കേരളം

kerala

ETV Bharat / city

കവര്‍ച്ച സിസിടിവി കേബിള്‍ അറുത്തശേഷം : മോഷ്ടിച്ചത് 7 കിലോ സ്വർണവും 18,000 രൂപയും - പാലക്കാട് ബാങ്ക് കവർച്ച

കവര്‍ച്ച ബാങ്കിന്‍റെ ഗ്ലാസും ലോക്കറും തകര്‍ത്ത്. സിസിടിവി ക്യാമറയുടെ വയറുകള്‍ മുറിച്ചുമാറ്റി.

palakkad bank robbery  bank robbery in palakkad  പാലക്കാട് ബാങ്ക് കവർച്ച  പാലക്കാട് വാർത്തകള്‍
പാലക്കാട് ബാങ്ക് കവർച്ച

By

Published : Jul 26, 2021, 3:20 PM IST

പാലക്കാട് : പാലക്കാട്-വാളയാര്‍ ദേശീയപാതയ്ക്ക് സമീപം മരുതറോഡില്‍ കോ - ഓപ്പറേറ്റീവ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയില്‍ കവര്‍ച്ച. ഏഴ് കിലോഗ്രാം സ്വര്‍ണവും 18,000 രൂപയും ലോക്കറില്‍ നിന്ന് നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം.

ബാങ്കിന്‍റെ ഗ്ലാസും ലോക്കറും തകര്‍ത്ത നിലയിലാണ്. ബാങ്കിലെ സിസിടിവി ക്യാമറയുടെ വയറുകള്‍ മുറിച്ചുമാറ്റിയിട്ടുണ്ട്. പുലര്‍ച്ചെയാണ് മോഷണമെന്ന് സംശയിക്കുന്നു.

also read: വീണ്ടും സഹകരണ ബാങ്ക് തട്ടിപ്പ്; കുഴൽമന്ദത്ത് തട്ടിയത് 4.85 കോടി രൂപ

കോണ്‍ഗ്രസ് ഭരണസമിതിക്ക് കീഴിലാണ് സൊസൈറ്റി. രാവിലെ സ്ഥാപനം തുറക്കാനെത്തിയവരാണ് കവര്‍ച്ച തിരിച്ചറിഞ്ഞത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details