പാലക്കാട് :പോക്‌സോ കേസില്‍ അധികാര ദുര്‍വിനിയോഗം നടത്തി പ്രതികളെ സഹായിച്ചെന്ന ആരോപണം തള്ളി പാലക്കാട് ജില്ലാ ശിശുക്ഷേമസിമിതി മുന്‍ അധ്യക്ഷന്‍ എന്‍ രാജേഷ്. കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്ന് രാജേഷ് പറഞ്ഞു. വാളയാർ പീഡനക്കേസില്‍ പ്രതിയുടെ അഭിഭാഷകനായതിനെത്തുടര്‍ന്ന് നിരവധി ആരോപണങ്ങള്‍ നേരിടുന്നതിനിടെയാണ് രാജേഷിനെതിരെ പുതിയ ആരോപണങ്ങള്‍ വരുന്നത്.
പോക്‌സോ കേസില്‍ പ്രതികളെ സഹായിച്ചെന്ന ആരോപണം നിഷേധിച്ച് എന്‍.രാജേഷ്
പോക്‌സോ കേസില്‍ ഇടപെട്ട് പെണ്‍കുട്ടിയെ പ്രതികളായ അമ്മയ്‌ക്കും മുത്തശിക്കും ഒപ്പം വിടാന്‍ ശ്രമം നടത്തിയെന്നാണ് പാലക്കാട് ജില്ലാ ശിശുക്ഷേമസിമിതി മുന്‍ അധ്യക്ഷന്‍ എന്‍.രാജേഷിനെതിരായ ആരോപണം
എന്‍.രാജേഷ് പാലക്കാട്ടെ ശിശുക്ഷേമ സമിതി ചെയര്‍മാനായിരിക്കെയാണ് സംഭവം. വുമണ്‍ ആന്‍റ് ചൈല്‍ഡ് ഹോമിന്‍റെ മാനേജ്മെന്‍റ് കമ്മിറ്റിയില്‍ പ്രത്യേക താല്‍പ്പര്യപ്രകാരം ഒരു പോക്സോ കേസില്‍ ഇടപെട്ട രാജേഷ് പീഡനത്തിനിരയായ പെണ്‍കുട്ടിയെ പ്രതികളായ അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം വിടണമെന്ന് നിര്‍ദേശിക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. ഈ കേസില്‍ പ്രതിഭാഗത്തിനായി എന്‍.രാജേഷാണ് കോടതിയില്‍ ഹാജരായതെന്നും കേസ് ഇപ്പോള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടല്‍ ഉണ്ടാകുന്നതായും ആക്ഷേപമുയര്‍ന്നിരുന്നു.
ആരോപണം നിഷേധിച്ച രാജേഷ് ഒരുപാട് കാലമായി പുനരധിവാസസ കേന്ദ്രത്തില്‍ താമസിച്ച കുട്ടിയെ എന്തുകൊണ്ട് രക്ഷിതാക്കൾക്കൊള്‍പ്പം അയക്കാത്തത് എന്ന് മാത്രമാണ് താന്‍ ചോദിച്ചതെന്നും വ്യക്‌തമാക്കി. മറ്റ് ആരോപണങ്ങള്‍ രാഷ്‌ട്രീയ പ്രേരിതമാണെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു