കേരളം

kerala

ETV Bharat / city

പാലക്കാട്ടെ കൊലപാതകങ്ങള്‍ വർഗീയ ചേരിതിരിവുണ്ടാക്കി കലാപമുണ്ടാക്കാനുള്ള ആസൂത്രിത നീക്കത്തിന്‍റെ ഭാഗമെന്ന് സ്‌പീക്കര്‍

പാലക്കാട് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അക്രമ സംഭവങ്ങൾ വർഗീയ ചേരിതിരിവുണ്ടാക്കി കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമെന്ന് സ്‌പീക്കര്‍

By

Published : Apr 17, 2022, 4:37 PM IST

mb-rajesh-statement
കേരളത്തിൽ വർഗീയ ചേരിതിരിവിന്‌ ശ്രമം: സ്‌പീക്കർ എം ബി രാജേഷ്‌

പാലക്കാട്‌ : കേരളത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കി കലാപമുണ്ടാക്കാനുള്ള ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണ് പാലക്കാട് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അക്രമ സംഭവങ്ങളെന്ന്‌ സ്‌പീക്കർ എം ബി രാജേഷ്‌. സമാധാന അന്തരീഷം അട്ടിമറിക്കാനാണ് ശ്രമം. ആലപ്പുഴയിൽ ശ്രമം നടത്തി പരാജയപ്പെട്ടപ്പോൾ മറ്റൊരു സ്ഥലം തെരഞ്ഞെടുത്തു. തീവ്രവാദ സ്വഭാവമുള്ള രണ്ട്‌ വർഗീയ ശക്തികളാണ് ഇരുവശത്തുമുള്ളതെന്ന് സ്‌പീക്കർ പറഞ്ഞു.

Also read: പാലക്കാട്ടെ കൊലപാതകങ്ങൾ : ജില്ലയിൽ നാളെ സർവകക്ഷി യോഗം

മറ്റെല്ലാ ശ്രമവും നടത്തി പരാജയപ്പെട്ട് സംസ്ഥാനത്ത്‌ വേരുറപ്പിക്കാൻ കഴിയാതെ വന്നപ്പോൾ വർഗീയ വിഭജനം തീവ്രമാക്കി നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ്. ഇവർ ഒരു നാണയത്തിന്‍റെ ഇരുവശങ്ങളാണ്. കൊല്ലാനും മരിക്കാനും തയ്യാറുള്ള സംഘങ്ങളെ പരിശീലനത്തിലൂടെ വാർത്തെടുത്തിരിക്കുകയാണെന്നും പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമാധാന കാംക്ഷികളായ ജനങ്ങൾ മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്‍റെയും അടിത്തറയിൽ ഉറച്ചുനിന്ന്‌ ഇവരെ ഒറ്റപ്പെടുത്താൻ രംഗത്തിറങ്ങണമെന്ന് അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details