പാലക്കാട്: പ്രാക്തന ഗോത്ര വിഭാഗമായ ആദിവാസി കുറുമ്പ വിഭാഗത്തിലുള്ള പതിനാലുകാരിയെ പീഡിപ്പിച്ച സഹോദരി ഭർത്താവ് അറസ്റ്റിൽ. പുതൂർ പഞ്ചായത്തിലെ താഴെ ഭൂതയാർ ഊരിലെ നഞ്ചൻ മകൻ രാജനാണ് (34) അറസ്റ്റിലായത്.
ഭാര്യ സഹോദരിയുടെ പിറന്നാൾ ആഘോഷത്തിന് ഭാര്യയുടെ വീട്ടിലെത്തിയ രാജൻ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പലപ്പോഴായി പീഡനം തുടർന്നു. ക്ലാസ് സമയങ്ങളിൽ കുട്ടിയിൽ പതിവില്ലാത്ത അവശത കണ്ട അധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് പീഡനകഥ പുറത്തറിയുന്നത്.