പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ അത്‌മഹത്യയില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ കക്ഷികള്‍. വാളയാറില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന 100 മണിക്കൂര്‍ സമരം മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.
ഇരകള്‍ക്ക് നീതി ലഭിക്കണമെന്ന് കുമ്മനം - വാളയാർ കേസ്
വാളയാർ കേസില്‍ സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്ന് കുമ്മനം രാജശേഖരന്‍.ഇതേ പൊലീസ് അന്വേഷിച്ചാല്‍ നീതി ലഭിക്കില്ലെന്നും കുമ്മനം
കേരള സർക്കാരിന്‍റെ സംവിധാനങ്ങള്‍ ഉണർന്നു പ്രവർത്തിക്കണമെന്ന് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. സർക്കാരാണ് കേസില്‍ കുറ്റവാളി. ഇതേ പൊലീസ് വീണ്ടും അന്വേഷിച്ചാല്‍ കുടുംബത്തിന് നീതി ലഭിക്കില്ല. ശിശുക്ഷേമസമിതികള്‍ സിപിഎം ക്ഷേമ സമിതികളാണ് ഇപ്പോള്‍. ഇരകള്‍ക്ക് നീതി ലഭിക്കണം. എന്നാല്‍ സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കുമ്മനം പറഞ്ഞു.
പ്രായപൂർത്തിയാകാത്ത സഹോദരിമാർ തൂങ്ങി മരിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്ന് പേരെ കഴിഞ്ഞ ദിവസം പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു. അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി വലിയ മധു, രണ്ടാം പ്രതി ഇടുക്കി രാജക്കാട് വലിയ മുല്ലക്കാനം നാലുതെയ്ക്കൽ വീട്ടിൽ ഷിബു. മൂന്നാം പ്രതി എം. മധു എന്നിവരെയാണ് കോടതി വെറുതേ വിട്ടത്. കേസ് കോടതിയില്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതാണ് വിധിക്ക് കാരണം. പ്രതികള്‍ക്ക് സിപിഎം ബന്ധമുണ്ടെന്നും പാര്‍ട്ടി പ്രതികളെ സംരക്ഷിക്കുകയാണെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.