കേരളം

kerala

ETV Bharat / city

ജലശക്തി അഭിയാന്‍; കേന്ദ്രസംഘം പാലക്കാട് സന്ദര്‍ശനം തുടരുന്നു - കേന്ദ്രസംഘം

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പദ്ധതിയിൽ ജൂലൈ ഒന്ന് മുതൽ സെപ്റ്റംബർ 15 വരെയുള്ള ആദ്യഘട്ടത്തിലാണ് കേരളത്തെ ഉൾപ്പെടുത്തിയിട്ടുള്ളത്

ജലശക്തി അഭിയാന്‍

By

Published : Jul 12, 2019, 3:04 PM IST

Updated : Jul 12, 2019, 5:22 PM IST

പാലക്കാട്: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ജലശക്തി അഭിയാന്‍റെ ഭാഗമായി കേന്ദ്ര സംഘം പാലക്കാട് ജില്ലയില്‍ സന്ദര്‍ശനം തുടരുന്നു. ജലസുരക്ഷ, ജലസംരക്ഷണം, അമിത ജലചൂഷണം തടയൽ എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി. കേന്ദ്ര സർക്കാരിന്‍റെ ജല ശക്തി പദ്ധതിയിൽ ഉൾപ്പെട്ട മലമ്പുഴ, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിലുള്ള പ്രദേശങ്ങളിലാണ് സംഘം സന്ദർശനം നടത്തുന്നത്. ഹരിതകേരളമിഷൻ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ ഉദ്യോഗസ്ഥരും സംഘത്തോടൊപ്പമുണ്ട്.

ജലശക്തി അഭിയാന്‍; കേന്ദ്രസംഘം പാലക്കാട് സന്ദര്‍ശനം തുടരുന്നു

ജലശക്തി അഭിയാൻ കേന്ദ്ര ബ്ലോക്ക് നോഡൽ ഓഫിസറും ഡെപ്യൂട്ടി സെക്രട്ടറിയുമായ രമൺദീപ് ചൗധരി ഐഎഎസിന്‍റെ നേതൃത്വത്തിലാണ് പരിശോധന. പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പ്, എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ പനംകുളം എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തി. വടകരപ്പതി ഗ്രാമപഞ്ചായത്തിലെ ദഫേദാർ ചള്ള, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ചുങ്കത്ത് കുളം പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ കമ്പാലത്തറ ഏരി, പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുട്ടുചിറ വാട്ടർഷെഡ് എന്നിവിടങ്ങളിലും കേന്ദ്ര സംഘം സന്ദർശനം നടത്തും.

അമിതമായി ഭൂഗർഭജലം ചൂഷണം ചെയ്തതിനെ തുടര്‍ന്ന് വരൾച്ചാ ഭീഷണി നേരിടുന്ന പ്രദേശങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ മേൽക്കൂരകളിൽ നിന്നും വെള്ളം കിണറ്റിലേക്ക് സംഭരിക്കുന്ന റൂഫ് ടോപ്പ് വാട്ടർ റീച്ചാർജിങ് സംവിധാനത്തെ ഡെപ്യൂട്ടി സെക്രട്ടറിയായ രമൺദീപ് ചൗധരി പ്രത്യേകം അഭിനന്ദിച്ചു.

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പദ്ധതിയിൽ ജൂലൈ ഒന്ന് മുതൽ സെപ്റ്റംബർ 15 വരെയുള്ള ആദ്യഘട്ടത്തിലാണ് കേരളത്തെ ഉൾപ്പെടുത്തിയിട്ടുള്ളത്. പാലക്കാട് കൂടാതെ കാസർകോട് ജില്ലയും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

Last Updated : Jul 12, 2019, 5:22 PM IST

ABOUT THE AUTHOR

...view details