പാലക്കാട്:തിരുവേഗപുറ മനയ്ക്കൽ പീടികയിൽ വീട്ടുവളപ്പിൽ മാലിന്യം കത്തിക്കുന്നതിനിടെ ഉഗ്ര ശബ്‌ദത്തോടെ സ്ഫോടനം. രാവിലെ വീട്ടുവളപ്പിൽ മാലിന്യം കത്തിച്ചപ്പോഴാണ് ഉഗ്ര ശബ്‌ദത്തോടെയുള്ള പൊട്ടിത്തെറി നടന്നത്. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല.
മാലിന്യം കത്തിക്കുന്നതിനിടെ വീട്ടുവളപ്പില്‍ സ്ഫോടനം - പാലക്കാട് തിരുവേഗപുറയിൽ മലിന്യങ്ങൾ കത്തിക്കുന്നതിനിടെ സ്ഫോടനം
ബോംബ് സ്ക്വാഡും എക്സ്പ്ലോസീവ് വിദഗ്‌ദരും സ്ഥലത്ത് പരിശോധന നടത്തി
തിരുവേഗപുറയിൽ വീട്ടുവളപ്പിൽ മലിന്യങ്ങൾ കത്തിക്കുന്നതിനിടെ സ്ഫോടനം
വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സംഭവസ്ഥലത്ത് ബോംബ് സ്ക്വാഡും എക്സ്പ്ലോസീവ് വിദഗ്‌ദരും പരിശോധന നടത്തി. പരിശോധനയിൽ സ്ഫോടക വസ്‌തുക്കളുടെ സാന്നിധ്യം ഇല്ലെന്ന് കണ്ടെത്തിയെങ്കിലും കൂടുതൽ ശാസ്ത്രീയ പരിശോധനക്കായി സാമ്പിളുകൾ ശേഖരിച്ചു. കൊപ്പം പൊലീസും സ്ഥലത്തെത്തിയിരുന്നു.
ALSO READ:'ആരെയും കുടിയിറക്കില്ല, സി.പി.എം ഓഫീസിന്‍റെ പട്ടയത്തില്‍ വിവാദത്തിനില്ല': മന്ത്രി കെ രാജൻ