പാലക്കാട്: കല്ലേക്കാട് എ ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറായ കുമാറിന്‍റെ മരണവുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനായി സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മിഷൻ ഇന്ന് എ ആർ ക്യാമ്പ് സന്ദർശിക്കും. മേലുദ്യോഗസ്ഥർ കുമാറിനെ ജാതീയമായി അധിക്ഷേപിച്ചിരുന്നോ, മർദിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ തെളിവെടുപ്പ് നടത്തും.
പൊലീസുകാരന്‍റെ ആത്മഹത്യ; എസ്‌സി- എസ്ടി കമ്മിഷന്‍ എ ആർ ക്യാമ്പ് സന്ദർശിക്കും
പാലക്കാട് കല്ലേക്കാട് എ ആർ ക്യാമ്പിലാണ് സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മിഷന്‍റെ സന്ദര്‍ശനം
സിവിൽ പൊലീസ് ഓഫീസറിന്‍റെ മരണ
മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഭാര്യ സജിനി ഇന്നലെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രം ഉറപ്പ് നൽകി.