കേരളം

kerala

ETV Bharat / city

കൊവിഡ് 19; പാലക്കാട് രണ്ട് പേർ രോഗമുക്തരായി - കൊവികഡ് വാര്‍ത്തകള്‍

കാവിൽപ്പാട്, ഈസ്റ്റ് ഒറ്റപ്പാലം സ്വദേശികളെയാണ് പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാര്‍ജ് ചെയ്‌തത്

corona kerala latest news  COVID_PATIENT_DISCHARGE  palakakd covid news  കൊറോണ കേരള വാര്‍ത്തകള്‍  കൊവികഡ് വാര്‍ത്തകള്‍  പാലക്കാട് വാര്‍ത്തകള്‍
കൊവിഡ് 19; പാലക്കാട് രണ്ട് പേർ രോഗമുക്തരായി

By

Published : Apr 15, 2020, 4:45 PM IST

പാലക്കാട് : ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന രണ്ട് പേർ രോഗമുക്തരായി ആശുപത്രി വിട്ടു. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന ഇവരുടെ പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് വീട്ടിലേക്ക് മടങ്ങിയത്. കാവിൽപ്പാട്, ഈസ്റ്റ് ഒറ്റപ്പാലം, സ്വദേശികളാണ് ആശുപത്രി വിട്ടത്.

മാർച്ച് 27ന് രോഗം സ്ഥിരീകരിച്ച ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയുടെയും ഏപ്രിൽ നാലിന് രോഗം സ്ഥിരീകരിച്ച കാവിൽപ്പാട് സ്വദേശിയുടെയും രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ് ആയതിനെ തുടർന്നാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇവരുടെ രണ്ടുപേരുടെയും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ആർക്കും രോഗബാധയില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details