കേരളം

kerala

ETV Bharat / city

ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍ - മലപ്പുറം

കോളജില്‍ പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങള്‍ എസ്എഫ്ഐ തള്ളി പറഞ്ഞത് സ്വഗതാര്‍ഹമെന്ന് പന്ന്യന്‍ രവീന്ദ്രന്‍.

ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്ന് പന്ന്യാന്‍ രവീന്ദ്രന്‍

By

Published : Jul 14, 2019, 6:25 PM IST

മലപ്പുറം: യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ക്യാമ്പസില്‍ രാഷ്ട്രീയം നിരോധിക്കണമെന്ന നിലപാട് ശരിയല്ലെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന നിലപാടിനോട് യോജിക്കാന്‍ കഴിയില്ല. യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന സംഭവം തികച്ചും അപലപനീയമാണ്. എന്നാല്‍ കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമ സംഭവങ്ങളെ എസ്എഫ്ഐ തന്നെ തള്ളി പറഞ്ഞത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്ന് പന്ന്യാന്‍ രവീന്ദ്രന്‍

ABOUT THE AUTHOR

...view details