കേരളം

kerala

ETV Bharat / city

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി സ്ഥാനമേറ്റ എപി അബ്‌ദുല്ലക്കുട്ടിക്ക് കോഴിക്കോട് വിമാനത്താവളത്തിൽ സ്വീകരണം

ബിജെപി മലപ്പുറം ജില്ല കമ്മിറ്റിയുടെയും ന്യൂനപക്ഷ മോർച്ച ജില്ല കമ്മറ്റിയുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം ഒരുക്കിയത്.

ap abdullakkutty national hajj committe chairman  ap abdullakkutty  national hajj committe chairman  എപി അബ്‌ദുല്ലക്കുട്ടി  കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാൻ  എപി അബ്‌ദുല്ലക്കുട്ടി കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാൻ  കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാന് സ്വീകരണം  കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാനായി സ്ഥാനമേറ്റ എപി അബ്‌ദുല്ലക്കുട്ടിക്ക് സ്വീകരണം  അബ്‌ദുല്ലക്കുട്ടിക്ക് സ്വീകരണം
കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാനായി സ്ഥാനമേറ്റ എപി അബ്‌ദുല്ലക്കുട്ടിക്ക് കോഴിക്കോട് വിമാനത്താവളത്തിൽ സ്വീകരണം

By

Published : Apr 27, 2022, 7:55 PM IST

Updated : Apr 27, 2022, 8:13 PM IST

മലപ്പുറം :കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്ത ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്‌ദുല്ലക്കുട്ടിക്ക് കോഴിക്കോട് വിമാനത്താവളത്തിൽ ഗംഭീര സ്വീകരണം. ആദ്യമായാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം മലയാളിക്ക് ലഭിക്കുന്നത്. ബിജെപി മലപ്പുറം ജില്ല കമ്മിറ്റിയുടെയും ന്യൂനപക്ഷ മോർച്ച ജില്ല കമ്മറ്റിയുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം.

കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാനായി സ്ഥാനമേറ്റ എപി അബ്‌ദുല്ലക്കുട്ടിക്ക് കോഴിക്കോട് വിമാനത്താവളത്തിൽ സ്വീകരണം

കോഴിക്കോട് വിമാനത്താവളത്തിൽ എംബാർക്കേഷൻ കേന്ദ്രം പുനഃസ്ഥാപിക്കണമെന്നുള്ളത് ന്യായമായ ആവശ്യമാണെന്നും അതു മലബാറിൽ തലയുയർത്തിപ്പിടിക്കുന്ന കോഴിക്കോട് വിമാനത്താവളത്തിന്‍റെ അഭിമാന പ്രശ്‌നമാണെന്നും സ്വീകരണത്തില്‍ അബ്‌ദുല്ലക്കുട്ടി പറഞ്ഞു. ഇത്തവണ ഹജ്ജ് ക്വാട്ടയിലും എംബാർക്കേഷൻ കേന്ദ്രങ്ങളുടെ എണ്ണത്തിലും കുറവുണ്ട്. എങ്കിലും കുറ്റമറ്റ രീതിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യവിമാനം മേയ് 31 നു തീർഥാടകരുമായി സൗദിയിലെത്തുന്ന രീതിയിലാണ് ക്രമീകരണം. ഒരു മാസത്തിനിടെ എല്ലാ നടപടികളും പൂർത്തിയാക്കുമെന്ന് അബ്‌ദുല്ലക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

Last Updated : Apr 27, 2022, 8:13 PM IST

ABOUT THE AUTHOR

...view details