മലപ്പുറം: തിരൂർ ആർടിഒ ഓഫീസിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ആർടിഒ ഓഫീസിൽ നൂറിലധികം അപേക്ഷകര്‍ സമര്‍പ്പിച്ച കണ്ണ് പരിശോധനാ സർട്ടിഫിക്കറ്റുകള്‍ ഒരു ഡോക്ടറുടെ അടുത്ത് നിന്നും സംഘടിപ്പിച്ചതാണെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. എല്ലാ സര്‍ട്ടിഫിക്കറ്റുകളിലും ഒരേ കാഴ്ച ശക്തി തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും പരാതിയുണ്ട്. ഒരു മണിക്കൂറോളം നീണ്ട പരിശോധനയിൽ അപേക്ഷകരുടെ കണ്ണ് പരിശോധനാ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും പിടിച്ചെടുത്തു.
തിരൂർ ആർടിഒ ഓഫീസിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന
രേഖകള്‍ പരിശോധിച്ച് നടപടിക്ക് ശുപാർശ ചെയ്യും. ഉദ്യോഗസ്ഥ വീഴ്ച പരിശോധിക്കുമെന്നും വിജിലന്‍സ്.
തിരൂർ ആർ.ടി.ഒ. ഓഫീസിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന
വിജിലൻസ് ഡിവൈഎസ്പി രാമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. രേഖകള്‍ പരിശോധിച്ച് നടപടിക്ക് ശുപാർശ ചെയ്യുമെന്ന് ഡിവൈഎസ്പി രാമചന്ദ്രന്‍ പറഞ്ഞു. ഒരേ ഡോക്ടർ നിരവധി പേർക്ക് കണ്ണ് പരിശോധനാ സർട്ടിഫിക്കറ്റ് നൽകിയതിലുണ്ടായ ഉദ്യോഗസ്ഥ വീഴ്ച അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഎസ്ഐമാരായ ശ്രീനിവാസൻ, മോഹൻദാസ് എന്നിവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.
TAGGED:
ഡിവൈഎസ്പി രാമചന്ദ്രന്‍