കേരളം

kerala

ETV Bharat / city

ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവം ; സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ അന്ത്യശാസനം - NHRC

വിഷയത്തിൽ ഒക്ടോബർ 10നകം റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം നിർബന്ധിത നടപടികളിലേക്ക് പ്രവേശിക്കുമെന്ന് കമ്മിഷൻ

ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവം  ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവം വാർത്ത  മഞ്ചേരി മെഡിക്കൽ കോളജ്  മനുഷ്യാവകാശ കമ്മിഷൻ്റെ അന്ത്യശാസനം  ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിയമ വിഭാഗം  ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി  twin fetal deaths news  twin fetal deaths updates  NHRC ultimatum to Health department  NHRC ultimatum to kerala Health department  NHRC  ultimatum to Health department
ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവം; സംസ്ഥാന സർക്കാരിന് എൻഎച്ച്ആർസിയുടെ അന്ത്യശാസനം

By

Published : Sep 2, 2021, 10:36 PM IST

മലപ്പുറം :മഞ്ചേരി മെഡിക്കൽ കോളജിൽ പൂർണ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ്റെ അന്ത്യശാസനം. സംഭവത്തിൽ ഒക്ടോബർ 10നകം റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം നിർബന്ധിത നടപടികളിലേക്ക് പ്രവേശിക്കുമെന്ന് കമ്മിഷൻ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയേയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേയും അറിയിച്ചു.

ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിയമ വിഭാഗം അസിസ്റ്റൻ്റ് രജിസ്ട്രാർ കെ.കെ ശ്രീവാസ്‌തവയാണ് കേസിൻ്റെ വിശദ വിവരങ്ങൾ ഉൾക്കൊള്ളിച്ച് സർക്കാരിന് കത്തയച്ചത്. കമ്മിഷൻ പലതവണ ആവശ്യപ്പെട്ടിട്ടും ആരോഗ്യ വകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും റിപ്പോർട്ട് നൽകാത്തതിനെ തുടർന്നാണ് നടപടി കടുപ്പിക്കുന്നത്. പുത്തനഴി സ്വദേശി ഡോ.സൈനുൽ ആബിദീൻ ഹുദവി നൽകിയ പരാതിയിലാണ് നടപടി.

നടപടി സർക്കാരിന്‍റെ മെല്ലെപ്പോക്കിനെ തുടർന്ന്

കുറ്റക്കാർക്കെതിരെ നാല് ആഴ്‌ചക്കകം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ 2020 നവംബർ 19ന് സംസ്ഥാന ഡി.എം.ഇക്കും ആരോഗ്യ കുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിക്കും കത്തയച്ചിരുന്നു. ഇതിന് സർക്കാർ മറുപടി നൽകിയില്ല. ഇതോടെ കഴിഞ്ഞ മെയ് നാലിന് വീണ്ടും കമ്മിഷൻ വിഷയം സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ല. ഇതോടെയാണ് അന്ത്യശാസനം.

ഒരു വർഷമായിട്ടും നടപടിയെടുക്കാതെ അധികൃതർ

സുപ്രഭാതം മഞ്ചേരി ലേഖകനും കൊണ്ടോട്ടി മണ്ഡലം എം.എസ്.എഫ് ജനറൽ സെക്രട്ടറിയുമായ എൻ.സി മുഹമ്മദ് ഷെരീഫ് - സഹല തസ്നീം ദമ്പതികളുടെ ഇരട്ട ഗർഭസ്ഥ ശിശുക്കളാണ് 2020 സെപ്റ്റംബർ 27ന് മരിച്ചത്. സംഭവം നടന്ന് ഒരു വർഷമായിട്ടും ആരോഗ്യ വകുപ്പ് അധികൃതരിൽ നിന്ന് കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായിട്ടില്ല. കുട്ടികളുടെ പിതാവ് ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ തെളിവെടുപ്പ് തുടരുകയാണ്. യുവതിയെ മഞ്ചേരിയിൽ നിന്ന് കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനത്തിലെ ഡ്രൈവറുടെ മൊഴി കഴിഞ്ഞ ദിവസം പൊലിസ് രേഖപ്പെടുത്തിയിരുന്നു.

READ MORE:മഞ്ചേരി മെഡിക്കൽ കോളേജിൽ ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു

ABOUT THE AUTHOR

...view details