മലപ്പുറം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുന്ന മലപ്പുറത്ത് ഞായറാഴ്‌ച നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം. കൊവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്നതിനാൽ ജില്ലയിൽ ട്രിപ്പിൾ ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങൾ ഞായറാഴ്‌ച കൂടുതൽ കർശനമാക്കിയതായി കലക്‌ടര്‍ കെ ഗോപാലകൃഷ്‌ണന്‍ അറിയിച്ചു. മെഡിക്കൽ സേവനങ്ങൾക്കായുള്ള സ്ഥാപനങ്ങൾക്ക് മാത്രമാണ് ഞായറാഴ്‌ച പ്രവർത്തനാനുമതി. മറ്റ് വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല. എന്നാൽ അടിയന്തര ചികിത്സകൾക്ക് ആശുപത്രികളിൽ പോകുന്നതിന് തടസമില്ല. അനാവശ്യ യാത്രകൾ കർശനമായി തടയുമെന്നും കലക്‌ടര്‍ അറിയിച്ചു. അകാരണമായി പുറത്തിറങ്ങുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. ജില്ലയിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ച് പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
മലപ്പുറത്ത് ഞായറാഴ്‌ച നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം - മലപ്പുറം വാഹന പരിശോധന കര്‍ശനം
കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് ജില്ലയിലേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇതിനായി കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു.
Read more: ട്രിപ്പിൾ ലോക്ക്ഡൗണ്‍: മലപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ്
ജില്ലയിൽ തുടരുന്ന കൊവിഡ് നിർവ്യാപന ദൗത്യത്തോട് മികച്ച രീതിയിലാണ് പൊതുജനങ്ങൾ സഹകരിക്കുന്നതെന്നും അനിവാര്യമായ ജാഗ്രതയോടെ ഈ ദുരന്തകാലം മറികടക്കാനാകുമെന്നും കലക്‌ടര്‍ പറഞ്ഞു. പാൽ, പത്രം, പെട്രോൾ പമ്പ് എന്നിവയ്‌ക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാന്‍ അനുമതിയുണ്ട്. ഹോട്ടലുകൾക്ക് ഹോം ഡെലിവറി നടത്താവുന്നതാണ്. ചരക്ക് ഗതാഗതത്തിന് തടസം ഉണ്ടായിരിക്കില്ലെന്നും ജില്ലാ കലക്‌ടര്‍ ഇന്നലെ വൈകീട്ട് അറിയിച്ചിരുന്നു.