മലപ്പുറം: റോഡ് അപകടമുണ്ടാകുമ്പോള്‍ നടത്തേണ്ട രക്ഷാപ്രവര്‍ത്തനങ്ങളെ കുറിച്ച് വാഴക്കാട് പൊലീസും ഇ.ആര്‍.എഫും ചേര്‍ന്ന് മോക്ഡ്രില്‍ സംഘടിപ്പിച്ചു. പലപ്പോഴും അപകടം സംഭവിച്ചവരെ അശ്രദ്ധയോടെയാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നവര്‍ ശുശ്രൂഷിക്കുന്നത്. ഇത് വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകാറുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മോക് ഡ്രില്‍ നടത്തിയത്. ബൈക്ക് അപകടം നടന്നതായി ജനങ്ങളെ വിശ്വസിപ്പിച്ചുകൊണ്ടായിരുന്നു മോക്ഡ്രില്‍ ഒരുക്കിയത്.
രക്ഷാപ്രവര്‍ത്തനം ശരിയായി നടത്താൻ മോക്ഡ്രില്ലുമായി പൊലീസ് - മോക്ഡ്രില്ല്
വാഴക്കാട് പൊലീസും ഇ.ആര്‍.എഫും ചേര്‍ന്നാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്
രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് ബോധവല്‍ക്കരിക്കാന്‍: മോക്ഡ്രില്ലുമായി പൊലീസ്
തുടര്‍ന്ന് വാഴക്കാട് ഇൻസ്പെക്ടർ കുഞ്ഞിമൊയ്തീൻകുട്ടി ബോധവൽക്കരണ ക്ലാസെടുത്തു. സിനിമാ താരം ഇർഫാനും മോക്ഡ്രില്ലില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ചേര്‍ന്നു. ഡോക്ടർ അമീൻ, ഇ.ആർ.എഫ് വാഴക്കാട് യൂണിറ്റ് പ്രസിഡന്‍റ് മുനീർ മുണ്ടുമുഴി, സെക്രട്ടറി അൻവർ ഷരീഫ്, ഹമീദ് വാഴക്കാട്, ഇ.ആർ.എഫ് വളണ്ടിയർമാർ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.