മലപ്പുറം:കളിക്കുന്നതിനിടെ ഉപയോഗശൂന്യമായ എലിവിഷത്തിന്‍റെ ട്യൂബ് വായിൽ വെച്ച മൂന്ന് വയസുകാരന് ദാരുണാന്ത്യം. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപടി കോയംകുളം കുപ്പിവളവിലെ സുഹൈല അൻസാർ ദമ്പതികളുടെ മകൻ റസിൻഷാ ആണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ഉപയോഗശൂന്യമായ എലിവിഷത്തിന്‍റെ ട്യൂബ് എടുത്ത് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ ഇത് അബദ്ധത്തിൽ വായിൽ തേയ്‌ക്കുകയായിരുന്നു.