മലപ്പുറം: കൊളത്തൂരിൽ കഞ്ചാവ് വേട്ട. നാല് കിലോ അമ്പത് ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കേക്കര സ്വദേശി പാറന്തോടൻ വീട്ടിൽ ജാഫർ ഹുസൈൻ, പുളിങ്കാവ് സ്വദേശി പള്ളത്തൊടി വീട്ടിൽ അബ്ദുൾ മുജീബ്, പൊടിയില സ്വദേശി കറുത്തേടത്ത് വീട്ടിൽ അബ്ദുൾ കരീം എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊളത്തൂർ എസ്.ഐയുടെ നേതൃത്വത്തിൽ ആന്‍റി നർക്കോട്ടിക്ക് സംഘവും സംയുക്തമായാണ് സംഘത്തെ പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്‌കൂട്ടറും പ്രതികളില്‍ നിന്നും പിടിച്ചെടുത്തു. പാങ്ങ്‌ചേണ്ടി, പടപ്പറമ്പ് എന്നിവിടങ്ങളില്‍ മയക്ക് മരുന്ന് സംഘങ്ങള്‍ സജീവമാണെന്നതിനാല്‍ ഇവരെ പിടികൂടാന്‍ പൊലീസ് നിരീക്ഷണം നടത്തി വരികയായിരുന്നു.
കൊളത്തൂരില്‍ കഞ്ചാവ് വേട്ട, മൂന്ന് പേര്‍ അറസ്റ്റില്‍
കിഴക്കേക്കര സ്വദേശി പാറന്തോടൻ വീട്ടിൽ ജാഫർ ഹുസൈൻ, പുളിങ്കാവ് സ്വദേശി പള്ളത്തൊടി വീട്ടിൽ അബ്ദുൾ മുജീബ്, പൊടിയില സ്വദേശീ കറുത്തേടത്ത് വീട്ടിൽ അബ്ദുൾ കരീം എന്നിവരാണ് അറസ്റ്റിലായത്
പഴനി, പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്ന് കാർ മാർഗം കിലോ കണക്കിന് കഞ്ചാവ് പുലാമന്തോളിൽ എത്തിച്ച് ചെറുകിട ഏജന്‍റ് മാർക്ക് കിലോക്ക് 50000 രൂപ വരെ ഈടാക്കി നൽകുകയാണ് സംഘം ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവര്‍ മോഷണം, മണൽകടത്ത് എന്നീ കേസുകളിലും നേരത്തെ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളവരാണ്. ഇത്തരത്തിലുള്ള നിരവധി സംഘങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും അവരെല്ലാം നിരീക്ഷണത്തിലാണന്നും പൊലീസ് മേധാവി അറിയിച്ചു. എസ്.ഐ മുഹമ്മദ് ബഷീർ, ഷംസുദ്ദീൻ, രഞ്ജിത്ത്, അബ്ദുൾ സത്താർ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.