കേരളം

kerala

ETV Bharat / city

പ്രളയത്തില്‍ വീട് നഷ്‌ടപ്പെട്ടവര്‍ക്ക് സ്‌നേഹക്കൂടൊരുക്കി മലപ്പുറം ഗവണ്‍മെന്‍റ് കോളജ് - മലപ്പും ഗവണ്‍മെന്‍റ് കോളജ്

കൊളപ്പറ്റ വീട്ടിൽ മുഹമ്മദാലി - നബീസ ദമ്പതികൾക്കാണ് ഏഴരലക്ഷം രൂപ ചിലവിൽ വീട് നിർമ്മിച്ച് നല്‍കിയത്.

പ്രളയത്തില്‍ വീട് നഷ്‌ടപ്പെട്ടവര്‍ക്ക് സ്‌നേഹക്കൂടൊരുക്കി മലപ്പുറം ഗവണ്‍മെന്‍റ് കോളജ്
പ്രളയത്തില്‍ വീട് നഷ്‌ടപ്പെട്ടവര്‍ക്ക് സ്‌നേഹക്കൂടൊരുക്കി മലപ്പുറം ഗവണ്‍മെന്‍റ് കോളജ്

By

Published : Aug 11, 2020, 5:13 AM IST

മലപ്പുറം:കഴിഞ്ഞ വർഷം നിലമ്പൂരിലുണ്ടായ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് ഏഴരലക്ഷം രൂപ ചിലവിൽ വീട് നിർമ്മിച്ച് നൽകി മലപ്പുറം ഗവ. കോളജ് കൂട്ടായ്മ . നിലമ്പൂർ നഗരസഭയിലെ അഞ്ചാം വാർഡിൽ ചന്തക്കുന്ന് ചാരംകുളത്ത് താമസിക്കുന്ന കൊളപ്പറ്റ വീട്ടിൽ മുഹമ്മദാലി - നബീസ ദമ്പതികൾക്കാണ് 'സ്നേഹക്കൂട് ' പണിത് നൽകിയത്. പി.വി.അൻവർ എം.എൽ.എ യുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പല്‍ ഡോ.കെ.കെ.ദാമോദരൻ വീടിന്‍റെ താക്കോൽ കുടുംബത്തിനു കൈമാറി.

പ്രളയകാലത്ത് കോളജിലെ എൻ.എസ്.എസ്, എൻ.സി.സി യൂണിറ്റുകൾ നിലമ്പൂരിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. അധ്യാപകരും മറ്റ് ജീവനക്കാരും വീടുകൾ വൃത്തിയാക്കാൻ പലതവണ പല സംഘങ്ങളായി നിലമ്പൂരിലെത്തിയിയിരുന്നു. അപ്പോഴൊക്കെ നേരിൽ കണ്ടറിഞ്ഞ ദുരിത യാഥാർഥ്യങ്ങളിൽ നിന്നാണ് വീടുനിർമാണം എന്ന ആശയത്തിലേക്കെത്തിച്ചേർന്നത്. 'സ്നേഹക്കൂടൊരുക്കാം' എന്ന പേരിൽ രൂപം നൽകിയ നിർമ്മാണ പദ്ധതിയിലേക്ക് അഞ്ചരലക്ഷം രൂപയോളം അധ്യാപകർ നൽകി. അനധ്യാപകർ, വിദ്യാർഥികൾ, അലംനി അസോസിയേഷൻ, പൂർവാധ്യാപക സംഘടനയായ ഫോർട്ട് എന്നീ കൂട്ടായ്മകളിലൂടെ ബാക്കി തുക സമാഹരിച്ചു.

ABOUT THE AUTHOR

...view details