കേരളം

kerala

ETV Bharat / city

ഞാന്‍ മെഹ്‌നാസ്, പൗരന്‍റെ എല്ലാ സ്വാതന്ത്ര്യവും തകർത്ത് ഇരുട്ടറയില്‍ തളയ്ക്കപ്പെട്ട സിദ്ദിഖ് കാപ്പന്‍റെ മകള്‍, ഉള്ളുതൊടുന്ന പ്രസംഗം - സിദ്ദിഖ് കാപ്പന്‍റെ മകളുടെ സ്വാതന്ത്ര്യദിന പ്രസംഗം

സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍റെ മകള്‍ മെഹ്‌നാസ് കാപ്പന്‍ നടത്തിയ പ്രസംഗം ശ്രദ്ധ നേടുന്നു

siddique kappan  siddique kappan daughter independence day speech  kappan daughter independence day speech  siddique kappan daughter  സിദ്ദിഖ് കാപ്പന്‍ മകള്‍  മെഹ്‌നാസ് കാപ്പന്‍  മെഹ്‌നാസ് കാപ്പന്‍ പ്രസംഗം  മെഹ്‌നാസിന്‍റെ സ്വാതന്ത്ര്യദിന പ്രസംഗം  സിദ്ദിഖ് കാപ്പന്‍റെ മകളുടെ സ്വാതന്ത്ര്യദിന പ്രസംഗം  സിദ്ദിഖ് കാപ്പന്‍റെ മകളുടെ പ്രസംഗം
ഞാന്‍ മെഹ്‌നാസ്, പൗരന്‍റെ എല്ലാ സ്വാതന്ത്ര്യവും തകർത്ത് ഇരുട്ടറയില്‍ തളച്ച സിദ്ദിഖ് കാപ്പന്‍റെ മകള്‍, ഉള്ളുലയ്ക്കുന്ന സ്വാതന്ത്ര്യദിന പ്രസംഗം

By

Published : Aug 15, 2022, 8:16 PM IST

മലപ്പുറം :യുഎപിഎ ചുമത്തപ്പെട്ട് ഉത്തര്‍ പ്രദേശിലെ ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍റെ മകള്‍ മെഹ്‌നാസിന്‍റെ സ്വാതന്ത്ര്യദിന പ്രസംഗം ശ്രദ്ധയേമാകുന്നു. ഒരു പൗരന്‍റെ എല്ലാവിധ സ്വാതന്ത്ര്യവും തകർത്ത് ഇരുട്ടറയില്‍ തളയ്ക്കപ്പെട്ട സിദ്ദിഖ് കാപ്പന്‍റെ മകള്‍ എന്ന ആമുഖത്തോടെയാണ് മെഹ്‌നാസ് തന്‍റെ പ്രസംഗം ആരംഭിക്കുന്നത്. ഇന്നും എവിടെയൊക്കെയോ അശാന്തി പുകയുന്നുണ്ടെന്നും അതിന്‍റെ നിഴലിനെ പോലും മായ്‌ച്ച് കളയണമെന്നും മെഹ്‌നാസ് പ്രസംഗത്തില്‍ പറയുന്നു.

ഗാന്ധിജിയുടേയും നെഹ്‌റുവിന്‍റെയും ഭഗത്‌ സിങ്ങിന്‍റെയും അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുണ്യാത്മാക്കളുടേയും വിപ്ലവ നായകന്മാരുടേയും ജീവത്യാഗത്തിന്‍റെ ഫലമായി നേടിയെടുക്കാന്‍ സാധിച്ചതാണ് നാം ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യം. ഇന്ന് ഓരോ ഭാരതീയനും എന്ത് സംസാരിക്കണം, എന്ത് കഴിയ്ക്കണം, ഏത് മതം തെരഞ്ഞെടുക്കണം എന്നതിനെല്ലാം ചോയ്‌സ് ഉണ്ട്, അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഇറങ്ങി പോകാന്‍ പറയുന്നവരോട് എതിരിടാന്‍ ഓരോ ഭാരതീയനും അവകാശമുണ്ട്. ഇന്ത്യ മഹാരാജ്യത്തിന്‍റെ അന്തസ് ആരുടെ മുന്നിലും അടിയറവ് വച്ചുകൂടാ.

സിദ്ദിഖ് കാപ്പന്‍റെ മകളുടെ പ്രസംഗം

എന്നാല്‍ ഇന്നും അശാന്തി എവിടെയൊക്കെയോ പുകയുന്നുണ്ട്. അതിന്‍റെ പ്രതിഫലനമാണ് മതം, വര്‍ണം, രാഷ്‌ട്രീയം എന്നതിന്‍റെ അടിസ്ഥാനത്തില്‍ നടക്കുന്ന അക്രമങ്ങള്‍. ഇതിനെയെല്ലാം ഒരുമിച്ച് സ്നേഹത്തോടെ ഐക്യത്തോടെ നിന്ന് പിഴുതെറിയണം. അശാന്തിയുടെ നിഴലിനെ പോലും നാം മായ്‌ച്ച് കളയണം. ഭിന്നതയും കലഹങ്ങളുമില്ലാത്ത ഒരു നല്ല നാളെയെ നാം സ്വപ്‌നം കാണണം, മെഹ്‌നാസ് പ്രസംഗത്തില്‍ പറയുന്നു. ഇന്ത്യയിലെ സാധാരണ പൗരന്മാരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കരുതെന്ന് പറഞ്ഞാണ് മെഹ്‌നാസ് തന്‍റെ പ്രസംഗം അവസാനിപ്പിക്കുന്നത്. മലപ്പുറം വേങ്ങര നൊട്ടപ്പുറം ജിഎൽപിഎസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് മെഹ്‌നാസ്.

ABOUT THE AUTHOR

...view details