കേരളം

kerala

ETV Bharat / city

കവളപ്പാറയില്‍ തെരച്ചില്‍ അവസാനിപ്പിച്ചു - ജില്ലാ കലക്ടർ

തുടര്‍ച്ചയായ ഏഴാം ദിവസവും ആരേയും കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം

കവളപ്പാറയില്‍ തെരച്ചില്‍ അവസാനിപ്പിച്ചു

By

Published : Aug 27, 2019, 9:57 PM IST

മലപ്പുറം: ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയിൽ കാണാതായ വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചു. കാണാതായ 11 പേരുടെയും ബന്ധുക്കളുടെ അനുമതിയോടെയാണ് തെരച്ചിൽ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. തുടർച്ചയായ ഏഴാം ദിവസവും ആരെയും കണ്ടെത്താൻ സാധിക്കാത്തതിനെ തുടര്‍ന്ന് ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് തെരച്ചിൽ അവസാനിപ്പിച്ചത്.

ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ കാണാതായവരുടെ ബന്ധുക്കളെ ഉൾപ്പെടുത്തി ഇന്നലെ ചേർന്ന സർവ്വകക്ഷി യോഗത്തില്‍ തെരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. കാണാതായ 11 പേര്‍ മരിച്ചതായി പരിഗണിച്ച് ആശ്രിതർക്ക് സഹായം നൽകുമെന്ന് ജില്ലാ കലക്ടർ ഉറപ്പുനൽകിയിട്ടുണ്ട്. കവളപ്പാറയിൽ ഇതുവരെ 48 പേരുടെ മൃതദേഹമാണ് ലഭിച്ചത്.

ABOUT THE AUTHOR

...view details